നാക്കില്ലേ അവളെന്റെ കൊഞ്ഞിക്ക് പിടിച്ച് ഞെക്കി വിട്ടു
ഞാൻ കൈ തട്ടി വിട്ട് നീങ്ങി നിന്നു
പപ്പ : എങ്ങനെ തോന്നുന്നു നിനക്ക് ഏഹ്… എന്നെ എന്താ ഒരു മനുഷ്യ ജീവി ആയെങ്കിലും കണ്ടൂടെ
നാക്കിനെ കടിച്ച് പിടിച്ച് നെലക്ക് നിർത്താൻ ഞാൻ maximum നോക്കി
പപ്പ : ഉച്ചക്ക് വൈപ്പിൻ വരെ പോയിട്ട് വന്നത് തെണ്ടിത്തിരിഞ്ഞ്, വൈകീട്ട് അതേ പോലെ ഏഴ് മണിക്ക് പോയിട്ട് വന്നത് എപ്പഴാ, നിനക്ക് ഒരു തരി സ്നഹം എന്നോട് പോട്ടെ നീ എന്നും പറയുന്ന എന്റെ അമ്മ നിന്റെ അമ്മ വെറുതെ ആണ് അതും നിന്റെ അഭിനയം ആണ്…
ഞാൻ എന്റെ കെട്ട് വിടാതെ പറ്റുന്ന പോലെ നോക്കി
പപ്പ : എന്തിനാ എന്തിനാ ഇങ്ങനെ ആർക്കോ വേണ്ടി ജീവിക്കണേ ആ ഇന്ദ്രൻ നിന്നെ ഒരു പട്ടി ആയിട്ട് പോലും കാണില്ല… കിച്ചു അളിയൻ അളിയൻ പറഞ്ഞ് എത്ര പിന്നാലെ നിന്നുണ്ട് ശെരിയാ അവൻ കൊറേ തെറ്റ് ചെയ്തു ശെരിയാ, ഞാൻ കരുതി നീ വല്ലതും ഒക്കെ ചെയ്യുംന്ന് ഒന്നും ഇല്ലേലും അളിയൻ അല്ലേ…
അളിയനോ ആർടെ…
എന്റെ നാക്കിലെ തടസം ഞാൻ പോലും അറിയാതെ വിട്ട് പോയി…
പപ്പ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി
ഞാൻ : 😣 പറ ടീ ആര് ആർടെ അളിയൻ
ഞാൻ അവൾടെ നേരെ വെരൽ ചൂണ്ടി
ഞാൻ : മൂടിക്കൊണ്ട് അവടെ കെടന്നോ ഇങ്ങോട്ട് വേണ്ട കേട്ടല്ലോ, അച്ഛനോട് ഞാൻ പറഞ്ഞ് പോയി തല തന്നെ പോയാലും വായ തൊറക്കില്ല എന്ന്… അവളെന്നെ വിസ്തരിച്ച് തൂക്കിക്കേറ്റാൻ… എടി നിന്റെ അനിയൻ എവടെ എങ്കിലും പോട്ടെ അതിന് എനിക്കെന്താ എന്റെ മനസ്സിൽ കിച്ചു എന്നാ ഒരു ശല്യം അതേ പോലെ എന്റെ പെങ്ങടെ പിന്നില് നടക്കണ ഒരു കോഴി അത്ര തന്നെ പിന്നെ ഹരി… ഹരി എന്ന പേര് കേക്കുമ്പോ എനിക്ക് അവനെ തേടി പിടിച്ച് അടിച്ച് കൊല്ലാൻ ആണ് തോന്നണെ ചെയ്യട്ടെ ഞാൻ പറയടി പറയാൻ…