പപ്പ : അമ്മാതിരി expression വേണ്ട 😡 എനിക്ക് കേറി വരും അത് കാണുമ്പോ
ഞാൻ : നിൻ 😣 😊 സോറി ഇനി കാണിക്കില്ല
പപ്പ : അവടെ നിക്ക് നീ എപ്പോ പോണംന്ന് ഞാൻ പറയാ അവടെ നിക്ക്
അവളെന്നെ പിടിച്ച് ബാക്കിലേക്ക് തള്ളിക്കൊണ്ട് പല്ല് കടിച്ച് പറഞ്ഞു
ഞാൻ എന്റെ കത്തുന്ന തലയെ മറച്ച് one last time എന്ന option എടുത്തു…
ഞാൻ : 😊 എന്താ ടാ നിന്റെ പ്രശ്നം അത് പറ
പപ്പ : നിന്റെ ഈ പ്രാന്ത് 😡… ഇവടെ എന്റെ സഹോദരനെ കാണാതെ എല്ലാരും കരഞ്ഞ് പേടിച്ച് പ്രാന്തായി നടക്കുമ്പോ നീ എന്താ ചെയ്തേ
ഞാൻ : 🙄 ഞാൻ എന്ത് ചെയ്യാ… ൻ എനിക്ക് ഇങ്ങനെ ഒന്നും react ചെയ്യാൻ അറിയില്ല
പപ്പ : ഒന്ന് തന്നാ ഇണ്ടല്ലോ 😡 ടാ, നിനക്ക് എല്ലാം അറിയാ പക്ഷെ നീ നിനക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയെ ശിവ ആവൂ അല്ലാത്ത സമയം നീ വെറും രാമു… അങ്ങനെ അല്ലേ
ഞാൻ : 😊 അങ്ങനെ ഒന്നും ഇല്ലാ പപ്പ നീ വന്നെ
ഞാൻ അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു പിടിച്ച് അടുത്ത് ഇരുത്തി
പപ്പ : വിടെന്നെ
അവള് കൈ ഇട്ടടിച്ച് ചാടി എണീറ്റു
ഞാൻ : വേണ്ടെങ്കി വേണ്ട നീ കെടക്ക് ഒന്ന് ഒറങ്ങിയാ എല്ലാം തീരും…
എന്ത് തീരും ന്ന് 😏 അത് നിനക്ക്, ഇവടെ എന്താ ഏതാ അറിയാതെ ഉച്ചക്ക് നിക്കുമ്പോ എന്റെ ഭർത്താവിനെ കാണാനില്ല ഫോണും പിടിച്ച് അടുക്കളയില് എന്താ അവൻ അളിയനെ പിടിക്കാൻ വഴി നോക്കല്ല കൂട്ട്കാരൻ സേഫാണോന്ന് വിളിച്ച് തെരക്കൽ തകർന്ന് പോയി ഞാൻ നിന്റെ സിദ്ധു ആയിട്ടുള്ള സംസാരം കേട്ടിട്ട്… അറിയോ
പപ്പ കണ്ണ് തൊടച്ചു
ഞാൻ ഒന്നും പറയാതെ കേട്ട് നിന്നു…