ഞാൻ അകത്തേക്ക് കേറി റൂമിലേക്ക് കേറി ചാർജർ എടുത്ത് അപ്പറം പോയി സോഫയില് കെടക്കാ വിചാരിച്ച് തിരിഞ്ഞപ്പോ അവള് അകത്ത് കേറി ഡോർ അടക്കുന്നു
ഞാൻ : അതേ ഞാൻ അപ്പറം പോവാ
പപ്പ ഡോർ അടച്ച് തിരിഞ്ഞു
മാറ് ഞാൻ പോട്ടെ
ഞാൻ മുന്നോട്ട് പോയതും പപ്പ എന്റെ നെഞ്ചത്ത് പിടിച്ച് തള്ളി
പപ്പ : മനുഷ്യപ്പറ്റില്ലാത്ത നായെ 😡
അവള് പല്ല് കടിച്ച് മൊരണ്ടു…
😳
പപ്പ : ഇപ്പഴും നിനക്ക്
ഞാൻ : എന്താണ് നിനക്ക് ഇനി
പപ്പ : ഒന്നൂല്ലേ
ഞാൻ : അതേ ഒന്നാമത് എനിക്ക് നല്ല തലവേദന അതിന്റെ എടയിൽ ഇതൊന്നും വേണ്ട നീ കെടക്ക് അവൻ വരും 😊
പപ്പ : മണ്ണാങ്കട്ട 😡
ഞാൻ : 😣… 😊 പപ്പേ മോളെ അനിയൻ വന്നോളും വെഷമിക്കണ്ട കേട്ടോ കെടന്നോ good night
പപ്പ എന്റെ കഴുത്തിന് കുത്തി പിടിച്ചു
അവളെന്റെ കഴുത്ത് പിടിച്ച് ഞെക്കി എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു
പപ്പ : ഹരികൃഷ്ണൻ എന്റെ ചേട്ടനാണ് ഇനി ഒരുവട്ടം കൂടെ തെറ്റിച്ചാ നോക്കിക്കോ
അവളെന്റെ കഴിത്ത് പിടിച്ച് അമർത്തി ഞെക്കിട്ട് വിട്ടു
ഞാൻ അവളെ തന്നെ നോക്കി രണ്ട് കൈയ്യും മേലേക്ക് തൂക്കി സോറി പറഞ്ഞു
സോറി ഒരിക്ക കൂടെ സോറി ഇനി ഞാൻ ശ്രദ്ദിക്കാ…കെടന്നോ
പല്ല് കടിച്ച് ഞാൻ ചിരിച്ച് കാട്ടി എറങ്ങാൻ പോയി
അതിന് ഇന്ദ്രന്റെ കൂലിപ്പണിക്കാരന് ഭാര്യടെ കാര്യം നോക്കാൻ എവടെ സമയം 😏
അവളെന്നെ നിർത്തിക്കൊണ്ട് അങ്ങനെ ഒരു ഡയലോഗ് അടിച്ചു…
പപ്പ നടന്ന് എന്റെ നേരെ വന്ന് എന്നെ തന്നെ നോക്കി നിന്നു
പരമമായ പുച്ഛത്തോടെ ഞാൻ നോട്ടം മാറ്റി
പപ്പ എന്റെ താടിക്ക് ഞെക്കിപ്പിടിച്ച് അമർത്തി എന്നെ പിടിച്ച് അവൾടെ നേരെ ആക്കി