ഞാൻ : എല്ലാത്തിന്റേം ഒന്നല്ലേ
പാർശു : അല്ല അത് ഇപ്പൊ വന്നതിന്റെ എന്റെ 13 pro ആണ് അതിന്, ഞാൻ അച്ഛന്റെ തരാം
ഞാൻ : ആഹ് thanks
ഞാൻ ഫോൺ കുത്തി ഇട്ട് ആ വീട് വിട്ട് എറങ്ങി പ്രേതാലയം പോലെ ആണ് എനിക്ക് അവടം തോന്നിയത്… തലക്കകത്ത് മൊത്തം ആന്റിടെ നെലവിളി കരച്ചിൽ ഒക്കെ തന്നെ ആണ്…
എന്റെ മനസ്സ് പെട്ടെന്ന് ഒന്ന് തുടിച്ച് പോയി
എന്റെ സുന്ദരനെ ദ്രോഹിച്ച ഒരു പട്ടിക്ക് വേണ്ടി ഞാൻ ഉച്ചക്ക് വൈപ്പിൻ മുഴുവൻ തെണ്ടി…
കിച്ചു എന്ന വെകിളി പിടിച്ച അളിയൻ എന്നതിൽ നിന്ന് ഹരിയിലേക്ക് എന്റെ ചിന്തകൾ പോയതും രക്തം തെളച്ചു…
പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തൊട്ടു
ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയതും അങ്കിൾ…
അങ്കിൾ : കഴിക്കുന്നില്ലേ
ഞാൻ : എനിക്ക് വേണ്ട
അങ്കിൾ : പോയവര് പോട്ടെ അവന് തോന്നുമ്പോ വരട്ടെ
ഞാൻ : 🙂
അങ്കിൾ : മോൻ വിചാരിക്കും ഇയാൾക്ക് എന്താ ഒരു സങ്കടം ഇല്ലാത്തേ എന്ന്
സത്യം പറഞ്ഞാ അതേ അത് തന്നെ ആയിരുന്നു എന്റെ ഉള്ളിൽ
ഞാൻ പക്ഷെ പുള്ളിയെ നോക്കി ചിരിക്ക മാത്രം ചെയ്തു
അങ്കിൾ : വേറെ എന്ത് പറയാനാ LKG കുട്ടി ആണേ തല്ലി വലിച്ചോണ്ട് വരാ ഇത് വളർന്നില്ലേ, മോനെ മോന്റെ അച്ഛൻ എന്നും പിടിച്ച് വളർത്തിയത് അല്ലേ ഇപ്പഴും വേണ്ടി വന്നാ ഒന്ന് തരാൻ മടിക്കാത്തത് കാണുമ്പോ എനിക്ക് തോന്നും പാവം കുട്ടി എന്തിനാ ഇങ്ങനെ കൂട്ടിൽ ഇട്ട് വളർത്തുന്നെ എന്ന് പക്ഷെ തെറ്റ് അയാൾടെ പ്രവർത്തി അല്ല എന്റെ ചിന്ത ആണെന്ന് ഞാൻ അന്ന് ഓർത്തില്ല, ഇയാള് തല്ലിയില്ലേലും നല്ലതേ ആവൂ, ഇവടെ തല്ലിയും ഇല്ലാ എന്നാ മര്യാദക്ക് വളർന്നും ഇല്ലാ… ആഹ് പോട്ടെ നന്നായി വരാൻ ആണേ അങ്ങനെ ആവട്ടെ അല്ല നശിച്ച് പോവാൻ ആണേ അങ്ങനെ…