അച്ചു : എന്തായി
പപ്പ : മാപ്പില് ഇതാ കാണിക്കണേ
അച്ചു : ചേച്ചി അവനെ ഒന്ന് വിളിച്ചേ
പപ്പ : ആഹ്…
.
.
halo
ഞാൻ : ഉം
പപ്പ : ഞങ്ങള് എത്തി എങ്ങോട്ടാ വരണ്ടേ
ഞാൻ : ലെഫ്റ്റി കാണ വീട് തന്നെ
പപ്പ തിരിഞ്ഞ് നോക്കിയതും വല്യ ഒരു വീട് പന്തലും കൊറേ കാറ്കളും ഒക്കെ നിർത്തിയത്
പപ്പ മെല്ലെ എറങ്ങി അച്ചൂന്റെ കൂടെ പോയി
അച്ചു : ഇതെന്താ സംഭവം
പെട്ടെന്ന് പപ്പ ഇന്ദ്രന്റെ അച്ഛൻ അത് വഴി പോണത് കണ്ട് ആകെ ടെൻഷനായി
പുള്ളി മെല്ലെ അവളെ നോക്കി ചെറുതായി ചിരിച്ച് വരാൻ ഒന്നും പറയാൻ നിക്കാതെ മാറി പോയി
പപ്പ അച്ചുന്റെ കൈ പിടിച്ച് അകത്തേക്ക് കേറി
ഇന്ദ്രന്റെ അമ്മ ദൂരെ dining table-ളിൽ അമ്മടെ കൂടെ ഇരിക്കുന്നത് പപ്പക്ക് കാണാ… അവരും പപ്പേ കണ്ട് ഒരു ചെറിയ നോട്ടം നോക്കി
പപ്പടെം ചെറിയമ്മടെം നോട്ടത്തിന്റെ എടക്ക് അമ്മു ഒരു തടസം പോലെ കേറി വന്നു
കൈയ്യിൽ ഒരു കുപ്പി ഗ്ലാസ്സിൽ വെള്ളം കരുതിക്കൊണ്ട് വന്ന അമ്മു പപ്പേ കണ്ട് ഞെട്ടിപ്പോയ നോക്കി
പ്രേതേകിച്ച് ഒരു ഭാവവും ഇല്ലാത്ത പോലെ നിന്ന് ചെറുതായി നോട്ടം മാറ്റിയ പപ്പടെ നേരെ ചീറിക്കൊണ്ട് അമ്മു വന്നു
അമ്മു : എന്താ കാര്യം
ശ്രീ ഓടി വന്ന് അമ്മൂന്റെ തോളിൽ പിടിച്ച് വലിച്ച് പിടിച്ചു
പപ്പ : 🙂
അമ്മു : ഇനി നിനക്ക് എന്താ വേണ്ടത് പറയാൻ
അച്ചു : അമ്മു ചേച്ചി ഞാൻ വിളിച്ചിട്ടാ ചേച്ചി വന്നത്…
അമ്മു : പോ… 😡
കണ്ണ് നെറഞ്ഞ അമ്മു ഒച്ച ഇല്ലാത്ത രീതിക്ക് മൊരണ്ടു…
പെട്ടെന്ന് എവടെ നിന്നോ സിദ്ധു അവർടെ എടയിലേക്ക് ചാടി വന്നു…
സിദ്ധു : ഏയ് പത്മിനി വാ… വന്നെ വന്നെ