പത്ത് നാപ്പത് miss call കെടപ്പുണ്ട് നന്ദന്റെ പിന്നെ സിദ്ധു അച്ചു പവി ചിത്തു എല്ലാരും വിളിച്ച് കൂട്ടീണ്ട്…
ഞാൻ ഫോൺ എടുത്ത് മോളില് പോയി ഇരുന്നു
പവിയേ ഒന്ന് വിളിക്കാ വച്ചപ്പൊ പപ്പ കേറി വരുന്ന കണ്ടു
ഞാൻ ഫോൺ ബാക്കിലാക്കി തിരിഞ്ഞ് നിന്നു…
ഒന്നും പറയാതെ അവള് റൂമിലേക്ക് കേറി ഡോർ അടച്ചു
ആ അത് പോട്ടെ
Halo
പവി : എവടെ ആണ് നീ
ഞാൻ : ഒന്നും പറയണ്ട
പവി : എന്താ ടാ വല്ല കൊഴപ്പം ഇണ്ടോ
ഞാൻ : നീ എവടെ ആണ്
പവി : ഞാൻ ഇവടെ ചെറിയച്ഛന്റെ വീട്ടില്
ഞാൻ : ഇന്ദ്രൻ ഇണ്ടോ അവടെ
പവി : നോക്കണം
ഞാൻ : ഒന്ന് നോക്കടാ
പവി : ഒറ്റ സെക്കന്റ് അമ്മോ…
ചിത്തുന്റെ ഒച്ച കേക്കാ
പവി : ആഹ് ഇണ്ട് ഇണ്ട് താഴെ ഇണ്ട്
ഹോ…
പവി : അല്ല നീ എവടെ ആണ് പറ
ഞാൻ : അച്ഛൻ പറഞ്ഞില്ലേ ഒന്നും
പവി : ഇല്ല വണ്ടിടെ എന്തോ കാര്യം ആണ് നീ പോയി എന്നിട്ടും ശെരി ആയില്ല ഞാൻ തന്നെ പോണം പറഞ്ഞ് പോയെന്നാ അമ്മ പറഞ്ഞത്… പപ്പ എവടെ
ഞാൻ : എന്റെ കൂടെ ഇണ്ട്
പവി : നീ കാര്യം പറ
ഞാൻ നല്ല വൃത്തിക്ക് അവളോട് കാര്യം പറഞ്ഞ് കൊടുത്തു
പവി : എന്നിട്ട്
ഞാൻ : ഞാനും ഉണ്ണിയും കൂടെ ആ വൈപ്പിന്റെ അവടെ കൊറേ തപ്പി ആ പാവി അടുത്ത് ഒരു ചായ കടയില് ഊര്പ്പട്ട ച്ചേ കണ്ടമാനം സിഗരറ്റ് വാങ്ങി കൂട്ടീണ്ട് അതോണ്ട് അയാള് കണ്ടു അവനെ ഏതോ 407 തട്ത്ത് കേറി പോയീന്ന്…
പവി : അയ്യോ അവർക്ക് ഒക്കെ വല്ലാതെ സങ്കടം ആയി കാണുല്ലോ…
ഞാൻ : പിന്നെ ഇല്ലാതെ ആന്റി ഒക്കെ ഒരേ കരച്ചൽ തന്നാ അതോർക്കുമ്പഴാ പാവം ല്ലെ അവര്… അല്ല ഞാൻ തന്നെ അത് പറയണം ഞാൻ എന്റെ അമ്മേ കരയിച്ചിട്ടല്ലേ ഉള്ളു