ഞാൻ തിരിഞ്ഞ് നടന്ന് അടുക്കള ഭാഗത്ത് പോയി ഉണ്ണിക്ക് വിളിച്ചു
ഉണ്ണി : halo അണ്ണാ
ഞാൻ : നീ എവടെ
ഉണ്ണി : ഞാൻ മറ്റേ പ്രദീപേട്ടൻ പറഞ്ഞിട്ട് ദേവേട്ടന്റെ അടുത്ത് പോയത്
ഞാൻ : വർക്കാ
ഉണ്ണി : ഇല്ല മഹേഷേട്ടൻ പൊക്കോ ഓട്ടം ഇണ്ടേ വിളിക്കാ പറഞ്ഞു
ഞാൻ : ആഹ്
ഉണ്ണി : അത് പോട്ടെ നിങ്ങള് എവടെ
ഞാൻ : ഞാൻ ഇവടെ
ഉണ്ണി : ആഹ് കുടുംബത്ത് പൂജയല്ലെ അതല്ല നിങ്ങള് വരാണെ ഒരു കോൾ ഇണ്ട്
ഞാൻ : എടാ ഞാൻ ഒന്ന്
ഉണ്ണി : ഇത് കേക്കിന്ന് നിങ്ങടെ അളിയൻ ഇല്ലേ ആ പെണ്ണ് പിടിയൻ അവൻ ഇവടെ വൈപ്പിന്റെ അവടെ നിക്കണ കണ്ടു വന്നാ അഴകായിട്ട് അലക്കി അവന്റെ ജെട്ടി കീറി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വിടാ…
ഞാൻ : ഏയ് അവനെ പിടി 😳 ടാ അവനെ പിടി
ഞാൻ ഫോണി കൂടെ അലറി
ഉണ്ണി : അയ് ഞാൻ ബസ്സിന് വരുമ്പോ കണ്ടതാന്ന് ഞാൻ ഇവടെ പാലാരി വട്ടം എത്താനായി
ഞാൻ : നീ എറങ്ങ് എറങ്ങ് ഞാൻ ഇപ്പൊ വരാ
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞോടി
പരമു മാമ എന്റെ വരവ് കണ്ട് ചാടി എണീറ്റു
ഞാൻ : ആളെ വൈപ്പിന്റെ അടുത്ത് ഉണ്ണി കണ്ടൂന്ന്
പപ്പ ചാടി എണീറ്റു…
ഞാൻ വെളിയിലേക്ക് ഓടി… ഒരുപക്ഷെ അവനെ പിടിച്ച് കൊടുത്താ എനിക്ക് തിരിച്ച് പോവാ എന്നൊരു കാരണം കൊണ്ട് ഞാൻ അറിയാതെ തന്നെ എനിക്ക് ആവേശം കൂടി…
ഞാൻ വണ്ടി എടുത്ത് തിരിച്ച് ഉണ്ണിടെ അടുത്തേക്ക് വച്ചലക്കി
ഉണ്ണി അവടെ ബസ്സ് സ്റ്റാന്റില് നഖം കടിച്ചോണ്ട് ഇരിപ്പുണ്ട്
ഞാൻ അവന്റെ അടുത്തേക്ക് പോയി വണ്ടി നിർത്തി
ഞാൻ : ടാ ഒന്ന് പെട്ടെന്ന് വാ…
അവൻ ഓടി അടുത്തേക്ക് വന്നു
ഞാൻ : കേറടാ…
ഞാൻ അവനെ കേറ്റി വണ്ടി വൈപ്പിന്റെ സൈഡ് പോയി