ഞാൻ : ആഹ് നോക്കാ…
ഞാൻ പുള്ളിടെ കൂടെ ഹോളിലേക്ക് നടന്നു…
ആന്റി സോഫയില് കൈ വച്ച് ഇരിപ്പുണ്ട്…
ആന്റി : ടാ എന്റെ മോനെ ഒന്ന് കൊണ്ട് വാടാ
പരമു മാമ : നോക്കാ ചേച്ചി…
പെട്ടെന്ന് അങ്കിൾ കേറി വന്നു
അങ്കിൾ : ആഹ് ഡോ
പുള്ളി എനിക്ക് കൈ തന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി
ആന്റി : എന്തായി
അങ്കിൾ : പമ്പിലേ പിള്ളേരോട് പറഞ്ഞിണ്ട്… അവന്മാര് നോക്കാൻ പോയിണ്ട്
പരമു മാമ : ഞങ്ങളും ഒരു റൗണ്ട് നോക്കീട്ട് വരാ…
അങ്കിൾ : വേണ്ട ഇരിക്ക് ഞാൻ ആൾക്കാരെ വിട്ടിണ്ട്
ആന്റി : അല്ല അവരും പോട്ടെ ചെലപ്പോ ഇവർക്ക് കിട്ടിയാലോ
അങ്കിൾ : താൻ എന്താടോ ഒന്നും പറയാതെ
ഞാൻ മെല്ലെ തല പൊക്കി നോക്കി
പപ്പ എന്നെ അറപ്പോടെ നോക്കുന്ന പോലെ എനിക്ക് തോന്നി… ചെലപ്പോ കരഞ്ഞപ്പോ മോന്ത അങ്ങനെ ആയതോ അറിയില്ല…
ഞാൻ പുള്ളിയേ നോക്കി ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു
പത്ത് മിനിറ്റ് കഴിഞ്ഞതും അങ്കിൾ പൊറത്ത് വന്നു…പിന്നാലേ പരമു മാമനും
പുള്ളി വന്ന് എന്റെ തോളിൽ പിടിച്ച് നിന്നു
പരമു മാമ : എന്താ ചെയ്യാ അളിയാ സ്റ്റേഷനിൽ പോയി പരാതി കൊടുത്താലോ
അല്ല ചെലപ്പോ ഇവടെ എവടെ എങ്കിലും കണ്ടാലോ
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു
അങ്കിൾ : അതേ ഡോ പിള്ളേര് പോയിണ്ടല്ലോ
ഞാൻ : അല്ല അങ്കിൾ വഴക്ക് വല്ലതും
പാർശു ഞങ്ങടെ അടുത്തേക്ക് വന്നു
അങ്കിൾ : ഇല്ല ഡോ ഞാൻ അടുത്തൊന്നും അങ്ങനെ
പാർശു : ഇല്ല അവന് ഞാനാ ആഹാരം കൊണ്ട് കൊടുക്കുന്നത് മൂന്ന് നേരം പൊറത്ത് വരാറ് പോലും ഇല്ലാ പപ്പടെ ലാപ്ടോപ് വച്ച് കളി മാത്രം ആണ്…
ഞാൻ : വിളിച്ച് നോക്കിയോ