സിദ്ധു : എന്ത്
ഞാൻ : അതൊക്കെ പറയാ നീ ഞാൻ പറഞ്ഞത് കേക്ക്
സിദ്ധു : എന്താ കാര്യം പറ സീൻ ആണോ
ഞാൻ : അത് അതല്ല… 🙄 ആഹ് അവന് ചെറിയ വൈയ്യല്ലോ അല്ലേ കൊറേ ദിവസം ഹോസ്പിറ്റലിൽ കെടന്നതൊക്കെ അല്ലേ അന്ന് അതോണ്ട് ഒറ്റക്ക് വിടണ്ട അത് പറഞ്ഞാ കേക്കില്ല
സിദ്ധു : അങ്ങനെ, ശെരി ഞാൻ നോക്കാ നീ പെട്ടെന്ന് വാ …
ഞാൻ : ടാ ഞാനെ ഒരു അത്യാവശ്യം ആയിട്ട് വന്നതാ ഞാൻ നോക്കാ ചെലപ്പഴെ വരാൻ പറ്റൂ വൈകും…
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും പാർശു എന്റെ പിന്നില് നിക്കുന്നു
ഞാൻ : 🙂
പാർശു : എന്താ ഫ്രണ്ട്സ് വിളിക്കാ കാണാത്ത കൊണ്ട്
ഞാൻ : ആഹ്… എന്താ ശെരിക്കെ കാര്യം
പാർശു : അമ്മായി ഒച്ച ഇട്ട് വിളിച്ചപ്പഴാ ഞാൻ അറിഞ്ഞത്
ഞാൻ : എന്ത് തോന്നുന്നു… എന്താ അല്ല ഇയാൾക്ക്
പാർശു : അറിയില്ല, ചെലപ്പോ
ഞാൻ : ഉം..
പാർശു : എന്താ നിനക്ക് തോന്നണേ
ഞാൻ അവളെ ഒന്ന് നോക്കി
സത്യം പറഞ്ഞാ എനിക്ക് no hope കാര്യം അവസ്ഥ ശെരിയല്ല പറയാനും പാടില്ല പക്ഷെ എനിക്ക് അറിയാവുന്നത് വച്ച് ഹരി എന്ന വെക്തി മാറില്ല ഇനി മാറാനും പോണില്ല ചെലപ്പോ chill അടിക്കാൻ വേണ്ടി എങ്ങോട്ടെങ്കിലും പോവാൻ ആയിരിക്കും…
പാർശു : എന്താ ശിവ താൻ ഇങ്ങനെ പറയണേ
ഞാൻ : പിന്നെ ഞാൻ എന്ത് പറയാൻ പാർശു ഇത്തിരി ബോധം ഒണ്ടേ അവൻ ഈ പണി ചെയ്യോ ഒന്നൂല്ലേലും അവന്റെ അമ്മടെ കാര്യം ഓർത്തൂടെ അവർക്ക് വയ്യാത്ത കാര്യം നോക്കിക്കൂടെ…
പരമു മാമ എന്റെ അടുത്തേക്ക് വന്നു…
ഞാൻ : എന്താ ചെയ്യാ ശേ
പരമു മാമ : പാവം ചേച്ചി ഒരേ കരച്ചൽ
പരമു മാമ : എടോ എവടെ എങ്കിലും പോയി നോക്കാ നമ്മക്ക്