ആന്റിടെ അവസ്ഥ ഊഹിക്കാവുന്ന എനിക്ക് വണ്ടി വിട്ട് എറങ്ങാൻ പോലും പേടി തോന്നി…
ഞാൻ അകത്തേക്ക് ചെല്ലുമ്പോ പപ്പ പാർശുന്റെ അടുത്ത് നിന്ന് പേപ്പർ പോലെ എന്തോ വായിക്കുന്നു
പെട്ടെന്ന് അകത്ത് നിന്ന് ആന്റി ഓടി എറങ്ങി വന്നു…
പപ്പ… മോളെ എന്നൊരു വിളിയും വിളിച്ച് പാഞ്ഞ് വന്നു
ആന്റി : പപ്പാ, അവനോട് വരാൻ പറ മോളെ ഇങ്ങനെ ഒന്നും ചെയ്യല്ലേ പറ മോളെ
പപ്പ ആന്റിയേം അവൾടെ കൈയ്യിലെ പേപ്പറിനേം മാറി മാറി നോക്കി…
പപ്പ : പരമു മാമേ എന്താ ഇത് 🥹
പരമു മാമ : അറിയില്ല ടാ, എന്നോട് ഒന്നും ചോദിക്കല്ലേ
ഞാൻ മെല്ലെ പോയി അവൾടെ കൈയ്യിലെ കത്ത് വാങ്ങി നോക്കി…
എല്ലാരോടും ആയിട്ട്, എനിക്ക് ഒരു break വേണം അതോണ്ട് ഈ നാണംക്കെട്ട ജീവിതത്തിന്ന് ഞാൻ കൊറച്ച് കാലം ഒളിച്ചോടാ… ഞാൻ എന്റെ അഹങ്കാരം കൊണ്ട് ഒരുപാട് തെറ്റുകൾ ചെയ്തു… തിരുത്തി രക്ഷപ്പെട്ടിട്ടെ തിരിച്ച് വരൂ… Bye
ഞാൻ കത്ത് ചുരുട്ടി പിടിച്ചു…
എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത ഇന്ദ്രന്റെ ആണ്…
” ഇല്ല മോനെ ഇത് ചതിയാ അവനാവത് തിറ്ന്തർദാവത് നടക്കവേ നടക്കാത്”
ഞാൻ ഫോൺ എടുത്ത് സിദ്ധുനേ വിളിച്ച് അടുക്കളയിലേക്ക് മാറി പോയി
സിദ്ധു : നീ ഇത് എവടെ ആണ് ദേ പെണ്ണുമ്പിള്ളടെ സാരി തുമ്പിന്ന് ഒന്ന് വരൊ
ഞാൻ : മച്ചാ ഇത് കേക്ക് അവൻ അവടെ ഒണ്ടല്ലോ കണ്ണൻ
സിദ്ധു : ആഹ്
ഞാൻ : അതേ അവനോട് ഒറ്റക്ക് എങ്ങോട്ടും പോണ്ടാ പറ അല്ലേ എന്ത് കാര്യം ഉണ്ടേലും പിള്ളേരോട് പോയാ മതി പറ
സിദ്ധു : എന്താടാ
ഞാൻ : ഒന്നൂല്ല
സിദ്ധു : നീ എവടെ,
ഞാൻ : ഞാൻ പാലാരി വട്ടം