പപ്പ main road-ൽ നിപ്പുണ്ട്
ഞാൻ വണ്ടി കൊണ്ട് നിർത്തി
അകത്ത് കേറി അവളൊരു ദീർഘ ശ്വാസം വലിച്ച് വിട്ടു
എനിക്കും ഇപ്പഴാ സമാധാനം ആയത്…
പെട്ടെന്ന് കൃഷ്ണ ചെറിയമ്മടെ ഏട്ടൻ ഇണ്ട് പേര് ഓർമ ഇല്ല doctor ഇണ്ട് പുള്ളിടെ അളിയൻ ഇണ്ട് അങ്ങേരും ഡോക്ടർ ആണ് പുള്ളി അകത്തേക്ക് വന്നു
എങ്ങോട്ടാ
ഞാൻ : 😁 ഒരു function ഇണ്ട് പോയിട്ട് വരാ
അങ്കിൾ : ശെരി
ഞാൻ : ആഹ്
എന്റെ ചിരി മാഞ്ഞു
ഞാൻ ഗ്ലാസ് കേറ്റി കാല് കൊടുത്തു…
വീടെത്തി ചാവി എടുത്ത് തൊറന്ന് ഞാൻ അകത്തേക്ക് കേറി…
ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ നോക്കിയതും എന്റെ വയറിൽ മെല്ലെ മെല്ലെ രണ്ട് കൈ വന്ന് അമറന്നു…
പെട്ടെന്ന് ഒരു തേങ്ങൽ പോലെ
പപ്പ : thanks എന്നെ അവടന്ന് രക്ഷിക്കാൻ വേണ്ടി അനുഭവിച്ച tension വലുതാ ഒരുപാട് വലുതാ…
ഞാൻ കൈ എടുത്ത് മാറ്റി…
പെട്ടെന്ന് അവൾടെ ഫോൺ ring ആയി
ഞാൻ ഒരുമാതിരി wonder അടിച്ച് നിപ്പായിരുന്നു…എന്താ വച്ചാ bp adrenaline എല്ലാം കൂടെ ഒരുമിച്ച് കേറിയ അവസ്ഥ
പെട്ടെന്ന് പപ്പ എന്റെ നേരെ നോക്കി
പപ്പ : പാർശു ആണ് വീട്ടിലോട്ട് വരൊ എന്ന്
ഞാൻ : ആന്റി
പപ്പ : അല്ല ഇത് വേറെ എന്തോ…ഞാൻ ചോദിച്ചു അമ്മക്ക് കൊഴപ്പം ഒന്നും ഇല്ല…
ഞാൻ മെല്ലെ തല ആട്ടി വരണ്ട തൊണ്ടക്ക് കൊറച്ച് വെള്ളം നനച്ച് കൊടുത്തു…
അത് കഴിഞ്ഞ് അടുത്ത സെക്കന്റ് എന്റെ ഫോൺ അടിച്ചു
ഞാൻ നോക്കിയപ്പോ പരമു മാമ
എന്തോ ഇണ്ട് അപ്പൊ
ഞാൻ മെല്ലെ തിരിഞ്ഞ് നടന്ന് ഫോൺ പോയി എടുത്തു
പരമു മാമ : halo, halo halo….
ഞാൻ : ആഹ്
പരമു മാമ : അറിഞ്ഞോ ഡോ