സിദ്ധു എന്റെ ചെവിക്ക് പിടിച്ച് ഞെക്കി വിട്ടു…
ഞാൻ ആ റൂം വിട്ട് പപ്പടെ അടുത്തേക്ക് ഓടി
അവടെ ചാരു ഇരിപ്പുണ്ട്
ചാരു എന്നെ നോക്കി ചിരിച്ചു
ഞാൻ : വാ എറങാ
പപ്പ : ഉം
ഞാൻ മെല്ലെ എറങ്ങി നേരെ പോയി പവിടെ മുന്നില് പെട്ടു
പവി : 👀
ഞാൻ : കൊണ്ടാക്കീട്ട് വരാ…
പവി മെല്ലെ തല ആട്ടി
ഞാൻ അവളെ കൊണ്ട് എറങ്ങി മുന്നിലൂടെ പോവുമ്പോ ഇന്ദ്രൻ കാറും കൊണ്ട് വരുന്നു
ഞാൻ : നീ എവടെ പോയേ
ഫുഡ് ഒണ്ടാക്കുന്ന സ്ഥലത്ത് പോയത്, അവൻ വണ്ടി വിട്ട് എറങ്ങി എന്നോട് പറഞ്ഞു
ഞാൻ : ആഹ്
ഇന്ദ്രു : ടാ ഇതൊന്ന് കേറ്റി ഇട്
ഞാൻ ഒന്ന് തല ആട്ടി തിരിഞ്ഞു
ഇന്ദ്രു : അതേ പാല് കാണും അകത്ത് എടുക്കണേ
ഞാൻ : ആഹ് 😁
ഞാൻ : വണ്ടി റിവേഴ്‌സ് എടുത്ത് നേരെ നിർത്തി
പപ്പ ആ ടൈം മൊതലാക്കി വെളിയിലേക്ക് എറങ്ങി നടന്നു
വണ്ടി കേറ്റി ഇട്ട് പാലും കീയും കൂടെ എടുത്ത് ഞാൻ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നതും ഞാൻ അവടെ വെളിയിൽ 407 ന്റെ അകത്ത് അവനെ കണ്ടു അന്ന് പൊള്ളാച്ചി വഴി പോയപ്പോ കണ്ട ആ പൾസർ ബൈക്കിൽ ഇരുന്നവനെ…. പെട്ടെന്ന് ശിവേട്ടാ എന്നൊരു വിളി
ഞാൻ തിരിഞ്ഞതും കുട്ടു ഓടി വന്നു
ഞാൻ : ആഹ്
കുട്ടു : അവന്മാര് വന്നോളാ പറഞ്ഞു അളിയൻ 😌 എങ്ങോട്ടാ
ഞാൻ : ഏഹ്… അത് bus ന്റെ ഒരു സെറ്റിൽമെന്റ് ഇണ്ട് പത്ത് മിനിറ്റ് ദേ വന്നു
കുട്ടു : ആ കീ വേണ്ടേ
ഞാൻ : ആഹ് തന്നെ തന്നെ
ഞാൻ എന്റെ കൈയ്യിലെ കീ കൊടുത്ത് അവന്റെ കീ വാങ്ങി…
അവളെ അവരും ആയുള്ള ഒരു കാർ പോലും കാണിക്കാൻ എനിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു…
ഞാൻ ചുറ്റും നോക്കി ഓടി പോയി വണ്ടിയിലോട്ട് കേറി കാർ എടുത്ത് എറങ്ങി…