അമ്മു മോളെ… എന്ന് വിളിച്ചു കൊണ്ട് അവൾ അർജുന്റെ റൂമിൽ കയറി അമ്മേ.. ഞാൻ കുളിക്കുവാ… എവിടെ പോവാ.. മോളെ.. അത് അമ്മേ.. ചേച്ചിടെ കൂടെ അമ്പലത്തിൽ പോവണം.. അമ്മു പറഞ്ഞു.. ദാ… ചായ ഇവിടെ വച്ചേ.. എന്ന് പറഞ്ഞു കൊണ്ട് സുലോചന പുറത്തേക്കു നടന്നു.. പാവം അമ്മ തന്നോട് വാല്യ സ്നേഹം ആണു.. അമ്മായിഅമ്മ പോര് ഓക്കെ പറഞ്ഞു കൂട്ടുകാർ തന്നെ പേടിപ്പിക്ജിരുന്നു എന്നാൽ തന്റെ സ്വന്തം അമ്മയെക്കാൾ സ്നേഹം ഇപ്പൊ തനിക്ക് സുലോമ്മയോടെ ഉണ്ട് അമ്മു കുളി മുറിയിൽ നിന്നു കൊണ്ട് ആലോചിച്ചു…
അടുക്കളയിൽ ഇരുന്നു കൊണ്ട് സുലോചന ചായ കുടിച്ചു. റേഡിയോയിൽ എന്നത്തേയും പോലെ പാട്ട് കേട്ട് കൊണ്ട്.. അമ്മേ… ഞങ്ങൾ ഇറങ്ങുവാൻ. അമ്മുവും അജിതയും വിളിച്ചു പറഞ്ഞു.. ഹാ… പോയിട്ട് വാ മക്കളെ… എന്ന് പറഞ്ഞു കൊണ്ട് സുലോചന ചെന്നു പറഞ്ഞു അവരെ യാത്രയാക്കി വാതിൽ അടച്ചു തിരികെ അടുക്കളയിൽ പോയി.. രാവിലെ കഴിക്കാൻ ഉള്ള ഉപ്പു മാവ് തയാറാക്കാൻ ഉള്ള പണികൾ തുടങ്ങി..
എന്നാലും പ്രകാശ് തന്നോട് ഇങ്ങനെ കാണിച്ചല്ലോ.. വരട്ടെ.. അർജുൻ ഒന്ന് മാറിട്ട് വേണം അവനോട് ചോദിക്കാൻ.. സുലോചന മനസിൽ ഉറപ്പിച്ചു.. അമ്മേ.. ചായ കപ്പ്.. സുലോചന തിരിഞ്ഞു നോക്കി.. മ്മ്മ്.. എന്താ… പ്രകാശേ… അല്ല അമ്മ ചായ കപ്പ്.. ഹാ.. അവുടെ വെച്ചേക്കു സുലോചന പറഞ്ഞു..
അമ്മ ദേഷ്യത്തിൽ ആണു.. പ്രകാശ് ഒന്ന് അവിടെ നിന്നെ.. അവൻ ഒന്ന് ഞെട്ടി എന്താ.. അമ്മേ.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. സുലോചന പറഞ്ഞു.. ആഹ്ഹ്.. പറഞ്ഞോ.. അമ്മേ.. പ്രകാശ് പറഞ്ഞു.. ഉള്ളിലെ പേടി മറച്ചു കൊണ്ട്…