” എന്തു പറയാനാ, അവിടെ മുഴുവനും കാടു പിടിച്ചു കിടക്കുകയല്ലയിരുന്നോ, ഞാനും ഇവനും കൂടി മുഴുവനും വൃത്തിയാക്കി. ”
” അങ്ങനെ വെറുതെ ഇടാതെ അത് ആർക്കേലും വാടകക്ക് കൊടുക്കണം, ”
” ഉം നോക്കട്ടെ ചാച്ചാ, അവിടെ വീടിന്റെ ഓടൊക്കെ ഒന്ന് ശരിയാക്കണം, പിന്നീടാവാം അതൊക്കെ ”
” ഉം ”
അതും പറഞ്ഞു അവൾ അകത്തേക്കു കയറി. സനു അവർ സംസാരിക്കുന്നതിനിടയിൽ അവൻ താമസിക്കുന്ന റൂമിലേക്ക് പോയിരുന്നു.
അന്ന് വൈകുന്നേരം തന്നെ അവളുടെ ചാച്ചനും വൈഫും തിരികെ പോകാനായി റെഡിയായി.
” ചാച്ചാ, ഇന്ന് പോണോ ”
” ആ best, ഇന്ന് പോയില്ലേൽ കാര്യങ്ങൾ കുഴഞ്ഞു മാറിയും. അതോണ്ട് പോയെ പറ്റു. ”
” ഉം ”
” എന്നാൽ ഞങ്ങളങ്ങോട്ട് പോകട്ടെ ”
” ശെരി ചാച്ചാ, പിള്ളേരെ തിരക്കിയെന്നു പറയണേ ”
” ഒ, പറയാം. നീ വല്ലപ്പോഴെങ്കിലും അങ്ങോട്ടേക്ക് ഇറങ്ങാടി ”
” ആഗ്രഹം ഉണ്ട്, പക്ഷെ അപ്പാപ്പൻ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനാ ”
” ഒ, അത് ശെരിയാണല്ലോ, എന്നാൽ ഒക്കെ, അവനോടും പറഞ്ഞേരെ, bye ”
അവർ അവിടെ നിന്നും പോകുന്ന വരെയും നിഷ വീടിനു വെളിയിൽ തന്നെ നിന്നു. പിന്നീട് തിരികെ അകത്തേക്ക് പോയി അപ്പാപ്പനെ ഒന്ന് കണ്ടിട്ട് തിരികെ അവളുടെ റൂമിലേക്ക് പോയി ഡ്രെസ്സുകൾ അടുക്കി വെച്ചു കൊണ്ടിരുന്നപ്പോൾ ജ്യോതിടെ കാൾ വന്നു.
” ഹലോ മമ്മി, ഞാൻ നാളെ അങ്ങോട്ട് വരും, ഇവിടെ 4 ദിവസം ലീവ് കിട്ടിട്ടുണ്ട് ”
” നല്ല കാര്യം, ”
” നമ്മുടെ പഴയ വീട് എങ്ങനെയുണ്ട് ”
” കുറച്ചു അറ്റകുറ്റ പണികൾ ഉണ്ടെടി, കാടും പടലവും ഞാനും സനുവും ചേർന്ന് വൃത്തിയാക്കിട്ടുണ്ട്. “