” ആഗ്രഹം ഉണ്ട്, പക്ഷെ അപ്പാപ്പൻ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനാ ”
” ഒ, അത് ശെരിയാണല്ലോ, എന്നാൽ ഒക്കെ, അവനോടും പറഞ്ഞേരെ, bye ”
അവർ അവിടെ നിന്നും പോകുന്ന വരെയും നിഷ വീടിനു വെളിയിൽ തന്നെ നിന്നു. പിന്നീട് തിരികെ അകത്തേക്ക് പോയി അപ്പാപ്പനെ ഒന്ന് കണ്ടിട്ട് തിരികെ അവളുടെ റൂമിലേക്ക് പോയി ഡ്രെസ്സുകൾ അടുക്കി വെച്ചു കൊണ്ടിരുന്നപ്പോൾ ജ്യോതിടെ കാൾ വന്നു.
” ഹലോ മമ്മി, ഞാൻ നാളെ അങ്ങോട്ട് വരും, ഇവിടെ 4 ദിവസം ലീവ് കിട്ടിട്ടുണ്ട് ”
” നല്ല കാര്യം, ”
” നമ്മുടെ പഴയ വീട് എങ്ങനെയുണ്ട് ”
” കുറച്ചു അറ്റകുറ്റ പണികൾ ഉണ്ടെടി, കാടും പടലവും ഞാനും സനുവും ചേർന്ന് വൃത്തിയാക്കിട്ടുണ്ട്. ”
” ആണോ, ഉം ശെരി, നാളെ നേരിട്ട് കാണുമ്പോൾ ബാക്കി പറഞ്ഞാൽ മതി ”
” ആ ശെരിടി, നാളെ കാണാം ”
” bye ”
ഫോൺ cut ആയതിനു ശേഷം നിഷ സനുവിനെ നോക്കാനായി വെളിയിൽ ഇറങ്ങി. സനുവിനെ അവിടെയെങ്ങും കണ്ടില്ല, അവൾക്കപ്പോൾ മനസ്സിലായി അവൻ അവന്റെ റൂമിൽ ആണെന്ന്, അവൾ അങ്ങോട്ടേക്ക് നടന്നു. പിറ്റേന്ന് രാവിലെ നിഷയും സനുവും കൂടി തിരികെ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. എല്ലാ സാധനങ്ങളും എടുത്തു വണ്ടിയിൽ കയറ്റി വെച്ചു.
” ആന്റി ഇനി നമ്മൾ എന്നാണ് ഇങ്ങോട് വരുന്നത്. ”
” സമയം ഉള്ളപ്പോൾ വന്നേക്കാം ”
അതും പറഞ്ഞു നിഷ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര ആരംഭിച്ചു.
അവർ വീട്ടിലേക്ക് എത്തി. അപ്പോൾ നിഷയുടെ ചേട്ടൻ ഉമ്മറത്ത് കസേരയിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അയാൾ എണിറ്റു.
” ആ, നീഎത്തിയോ ”
” ആ ”
” എങ്ങനെ ഉണ്ടെടി അവിടൊക്കെ “