ഞാന്‍ നാളെ ഈ സമയത്ത് ഈ ബാറില്‍ വരാം അപ്പോള്‍ അതിനുള്ള ഒരു സൊലൂഷന്‍ നിനക്ക് പറഞ്ഞ് തരമെന്ന് പറഞ്ഞു. ഞാന്‍ അവന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അവന്‍ എന്റെ പണവും അവന്‍ അടച്ച് പോയി.
ഞാന്‍ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് അറിയത്തില്ലായിരുന്നു.
എന്റെ കഴിച്ച മദ്യത്തിന്റെ കെട്ടും ഇറങ്ങി ഞാന്‍ ഒരു ഫുള്‍ബോട്ടില്‍ വാങ്ങി അവിടെ നിന്നും വീട്ടിലെത്തി. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ചുവെന്നുവരുത്തി മുകളിലത്തെ നിലയിലേക്ക് പോയി കുപ്പിയും വെള്ളവുമായി. അവിടെയിരുന്ന് ഒന്ന് കഴിച്ചു.
കൂടെ സിഗരറ്റുവലിച്ചുകൊണ്ടിരിന്നു. വൈകുന്നേരം ബാറില്‍ നടന്ന സംഭവം എന്റെ ഓര്‍മ്മയില്‍ അങ്ങനെ വന്നു. അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു അവന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാങ്ങിയായിരുന്നല്ലോ.
എന്തു ആകട്ടെയെന്ന് വിചാരിച്ച് ഞാന്‍ വിളിച്ചു. കുറച്ച് ബെല്ലടിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുത്തു.
എന്താ അനില്‍ ഈ സമയത്ത് വിളിക്കുന്നത് നമ്മള്‍ തമ്മില്‍ കുറച്ച് മുമ്പല്ലെ കണ്ടത് എന്തേ ഇത്ര അത്യാവശ്യമെന്ന് സിബി ചോദിച്ചു.
്അവന്റെ ചോദ്യം കട്ടപ്പോള്‍ ആകെ ഒരു വെപ്രാളം എന്താണെന്ന് ചോദിക്കേണ്ടതെന്ന് മറന്നുപോയി. ഞാന്‍ പെട്ടെന്ന് പറഞ്ഞു
നീ എന്നെ എങ്ങനെയാ എന്റെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുന്നതെന്ന് പറഞ്ഞ് താ മനസ്സിന് ഒരു സമാധാനവും ഇല്ലെട അതാ
സിബി ചിരിച്ചുകൊണ്ട് പറഞ്ഞു നാളയാകട്ടെ എനിക്ക് ഒന്ന് രണ്ട് പേരെ കാണണം അന്നിട്ട് പറയാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി.
പിറ്റേന്ന് വൈകുന്നേരം ആകാന്‍ കാത്തിരുന്നു. ഒന്ന് രണ്ട് പ്രാവശ്യം വിളിച്ചിട്ട് അവന്‍ ഫോണ്‍ എടുത്തില്ല അപ്പോള്‍ ഞാന്‍ കരുതി അവന്‍ എന്നെ പറ്റിക്കുകയാണോ.