അവനെ ഫേസ് ചെയ്യാനുള്ള മടി കാരണം അവളും അവൻ്റെ അടുത്തേക്ക് പോയില്ല. പക്ഷേ രാഹുലിൻ്റെ ഈ പെരുമാറ്റം അവളുടെ മനസ്സിനെ പിടിച്ച് കുലുക്കിയിരുന്നു.. തന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല..ഇനി രാഹുലിന് ഇതൊന്നും ഇഷ്ടമായില്ലേ പോലും. ഇതൊക്കെ അന്നേരത്തെ ആവേശത്തിൽ പറഞ്ഞതാണോ പോലും…അവളുടെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ കടന്നു വന്നു..
സേതു അടുക്കളയിൽ കയറി വൈകുന്നേരത്തെകുളള ഭക്ഷണം റെഡി ആക്കി കഴിഞ്ഞ് നേരെ രാഹുലിൻ്റെ അടുത്തേക്ക് പോയി…സേതു വരുന്നത് കണ്ടിട്ടും അവൻ അവളെ നോക്കാതെ ലാപ് ടോപ്പിൽ നോക്കി ഇരുന്നു.. അവൻ്റെ കൈകൾ ടൈപ്പ് ചെയ്യാൻ ആകാതെ വിറക്കുന്നുണ്ടായിരുന്നു…സേതു അവൻ്റെ അടുത്തേക്ക് വന്നു അവനോട് ചേർന്ന് നിന്ന് അവൻ്റെ തലയിൽ ഒന്ന് തലോടി..
*എന്താ എന്നോട് ഒന്നും മിണ്ടാത്തത്. എന്താ എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്നത്.. എന്തെങ്കിലും പ്രശനം ഉണ്ടോ…?*
രാഹുൽ ഒരു വിറയലോടെ അവളുടെ നേരെ നോക്കി ഇല്ല എന്ന് തലയാട്ടി..
*പിന്നെ എന്താ മിണ്ടാത്തത്… എനിക്ക് എന്തോരും വിഷമം ആകുന്നുണ്ട് എന്നറിയോ..?*
“സേതു അത് പിന്നെ …. അത്…. അത് … എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ഒരു മടി..അതുകൊണ്ടാ…”
സേതു അവൻ്റെ തല പിടിച്ച് തന്നോട് ചേർത്തു…രാഹുൽ അവളെ വട്ടം ചുറ്റി പിടിച്ചു…
സേതു അവൻ്റെ തലയിൽ പതിയെ തഴുകി…
*ഞാൻ എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നത്… എനിക്ക് ഏട്ടൻ കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളൂ. അതിപ്പോ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും.. ഏട്ടൻ ആണ് എൻ്റെ ഭർത്താവ് എൻ്റെ കഴുത്തിൽ താലി കെട്ടിയ ആൾ..അതുകൊണ്ട് എൻ്റെ മുഖത്ത് നോക്കാനോ .. എന്നോട് എന്തെങ്കിലും പറയാനോ മടിക്കേണ്ട ആവശ്യമില്ല… അങ്ങനെ ചെയ്യുമ്പോൾ എനിക്ക് എന്തൊരും വിഷമം ഉണ്ടെന്ന് അറിയോ..?