ഒരു കാര്യം ഞാൻ പറയാം ഈൗ വെള്ളിയാഴ്ചകു മുൻപ് എന്റെ പണം 3 ലക്ഷ രൂപ കയ്യിൽ കിട്ടി ഇല്ല എങ്കിൽ തന്തയും മോനും ഞാൻ ആരാ എന്നു അറിയും..
സംഭവം എന്ന എന്ന് വെച്ചാൽ സുരേന്ദ്രൻ സുരേന്ദ്രന് മകളുടെ കല്യത്തിന്റെ ആവശ്യത്തിനായി 2.50 രൂപ ജെയിംസ്ന്റെ കയ്യിൽ നിന്ന് മേടിച്ചു, അതിപ്പം പലിശ സഹിതം 3 ലക്ഷം രൂപ ആയി.
അതിന്റെ തുടർന്ന് ഉള്ള തർക്കം ആണ് ഇപ്പോം നടന്നത്.
സുരേന്ദ്രൻ നാട്ടുകാരുടെയും തന്റെ മകന്റെ മുമ്പിലും വെച്ച് ജെയിംസ് അപമാനിച്ചത് സഹിക്കാവുന്നതിലും അപ്പുറം ആരുന്നു. അച്ഛന്റെ നിസ്സഹായത കണ്ടു നിൽക്കാൻ മാത്രമേ മകനായ അർജുന് കഴിഞ്ഞുള്ളു. വീട്ടിൽ എത്തിയ സുരേന്ദ്രൻ തന്റെ ഭാര്യയായ ബിന്ദുവിനോട് ഇതെല്ലാം പങ്കുവെച്ചു..
ചേട്ടൻ വിഷമിക്കണ്ട എന്റെ വീതത്തിൽ കിട്ടിയ എരുമേലി ഉള്ള ആഹാ സ്ഥലം നമുക്ക് വിക്കാം എന്നിട് അയാൾക് കൊടുക്കാൻ ഉള്ള പണം കൊടുകം.
അത് വേണ്ട ബിന്ദു ഈ വീടും സ്ഥലവും കൂടാതെ നമുക്ക് ആകെ ഉള്ള സ്ഥലമല്ലേ അത്, മാത്രമല്ല നിനക്ക് കിട്ടിയ വീതം അല്ലെ അത് വേണ്ട..
അത് സാരമില്ല ചേട്ടാ നമ്മുടെ മോളുടെ ആവശ്യത്തിന് വേണ്ടി മേടിച്ച പൈസ അല്ലെ അത് വിറ്റു അയാളുടെ കടം തീർക്കണം..
അമ്മ പറയുന്നത് ശെരി ആണ് അച്ഛാ അത് കൊടുത്തിട്ട് നമ്മുക്ക് കടം തീർക്കാം എന്ന് മകനും അയാളോട് പറഞ്ഞു..
അങ്ങനെ അത് കൊടുക്കാം എന്ന തീരുമാനത്തിൽ എത്തി സുരേദ്രൻ അങ്ങനെ എത്രയും പെട്ടന്ന് അതിനു പറ്റിയ ഒരാളെ കണ്ടെത്തി വേഗം തന്നെ അതിനുള്ള പരുവാടി പൂർത്തിയാക്കി.