രാജേഷ് ആകെ അന്ധാളിച്ചു ഇരിക്കുന്നു.
“ജയൻ എന്താണ് പറഞ്ഞു വരുന്നത്?”
“അന്ന് നമ്മൾ………..
അന്ന് രാത്രി റിസോർട്ടിൽ സംഭവിച്ചതെല്ലാം ജയൻ പറഞ്ഞു.
എല്ലാം കേട്ട രാജേഷ് ആകെ ഷോക്ക് ആയി ഇരിക്കുന്നു. വല്ലാത്ത അവസ്ഥയിൽ.
ജയൻ : അത് അന്ന് ആരും അറിഞ്ഞു സംഭവിച്ചതല്ല അവർ പറഞ്ഞപ്പോൾ ആണ് ഞാൻ ഇത് അറിഞ്ഞത്. അവർ പോലും സത്യമറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു. ഇക്കാര്യം അന്ന് അവിടെ വെച്ച് പറയാൻ സാഹചര്യവും ധൈര്യവും ഒന്നും ഉണ്ടായില്ല. പിന്നെ ഇത് പറയാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ പറഞ്ഞത്.
രാജേഷ് ആകെ സ്റ്റക്ക് ആയി ഇരിക്കുകയാണ്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രംഗം യഥാർത്ഥമാണോ സ്വപ്നമാണോ എന്ന് അറിയാതെ……
ജയൻ തുടർന്നു…..
“ഒന്നും മനഃപൂർവം സംഭവിച്ചത് അല്ലല്ലോ. അങ്ങനെ ഒക്കെ സംഭവിച്ചു.”
രാജേഷ് യഥാർഥ്യത്തിലേക്ക് മടങ്ങി വരുന്നു.
“രാജേഷ് എന്താ ഒന്നും മിണ്ടാത്തത്?”
“ഞാൻ……….. ഞാൻ എന്താ പറയേണ്ടത്?”
“എന്തെങ്കിലും പറ”
“ജയൻ, നമുക്ക് പോകാം. തിരിച്ചു പോകാം”
ജയൻ പിന്നെ രാജേഷ് എന്ത്പറയും എന്ന് അറിയാതെ മറുത്തൊന്നും പറയാതെ രാജേഷിനോടൊപ്പം കാറിലേക്ക് നടന്നു.
രണ്ടു പേരും ദൂരെ നിന്ന് നടന്നു വരുന്നത് ഭാര്യമാർ കാറിൽ ഇരുന്നു കണ്ടു. രണ്ടാളുടെയും ഹൃദയമിടിപ്പ് കൂടി. അവർ നോക്കുമ്പോൾ രണ്ടാളുടെയും മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളൊന്നും കാണുന്നില്ല. അവർ പ്രതീക്ഷിച്ച തരത്തിൽ ഒരു റിയാക്ഷൻ അല്ല കാണുന്നത്. രണ്ടാളും മൗനത്തിൽ സാവകാശം നടന്നു കൊണ്ടിരിക്കുന്നു. ഇനിയിപ്പോ ഒരു പൊട്ടിത്തെറി കഴിഞ്ഞതായിരിക്കുമോ 🤔🤔