പിന്നെ ഒരു ദിവസം നയനയും സിമിയും തമ്മിൽ ഇക്കാര്യങ്ങൾ രാജേഷിനോട് പറയുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ധാരണയായി.
അതിനായി അടുത്ത ഞായറാഴ്ച അവർ ഒരുമിച്ച് കൂടാൻ തീരുമാനിച്ചു.
സിമി കാര്യം ജയനോട് പറഞ്ഞു. രാജേഷിനോട് കാര്യം പറയുന്ന ഉത്തരവാദിത്തം ജയനെ ഏൽപ്പിച്ചു.
അങ്ങനെ ആ ഞായറാഴ്ച നാട്ടിലെ ഒരു കഫെയിൽ അവർ ഒത്തു കൂടി.
സിമി-ജയൻ വൈകുന്നേരം ഏകദേശം 4 മണിയോടെ നയനയുടെ വീട്ടിൽ എത്തി. പിന്നാലെ രാജേഷ് -നയന ദമ്പതികളും എത്തി. പിന്നീട് രാജേഷിന്റെ കാറിൽ ആണ് അവർ കഫെയിൽ എത്തിയത്. അരമണിക്കൂറോളം അവർ കോഫി കുടിച്ചു മറ്റു വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.
വീട്ടിലെ വിശേഷങ്ങളും ടൂറിന്റെ വിശേഷങ്ങളും എല്ലാം പറഞ്ഞു.
രാജേഷിനു ട്രിപ്പ് ശരിക്കും ത്രിൽ ആയി എന്നും, അധികം വൈകാതെ നമുക്ക് ഇതു പോലെ ഒന്നുകൂടി പോകണം എന്നും രാജേഷ് പറഞ്ഞു.
ബാക്കി 3 പേരും എന്ത് പറയണം എന്നറിയാതെ ഒന്ന് പരസ്പരം നോക്കി.
അങ്ങനെ അവസാനം ബിൽ വരുന്ന സമയം ആയപ്പോൾ ജയൻ ലേഡീസിനോട് നിങ്ങൾ നടന്നോളൂ എന്ന് പറഞ്ഞു കാറിന്റെ കീ കൊടുത്തു പുറത്തേക്ക് വിട്ടു. അവർ രണ്ടാളും കൂടി പുറത്ത് കാറിൽ പോയിരുന്നു.രണ്ടാളും വല്ലാത്ത ടെൻഷൻലാണ്.
അതേ സമയം ജയൻ രാജേഷിനോട് കാര്യം പറയാൻ തുടങ്ങി.
ജയൻ : “രാജേഷ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
രാജേഷ് എന്താണെന്ന ഭാവത്തിൽ ഒന്ന് നോക്കി.
“ഞാൻ പറയാൻ പോകുന്ന കാര്യം കുറച്ചു സീരിയസ് വിഷയം ആണ്. അത് കേൾക്കുമ്പോൾ രാജേഷ് ദയവു ചെയ്തു ഒന്ന് calm ആയി കേൾക്കാൻ തയ്യാറാവണം.ഇത് എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല.”