““ഒന്ന് നിന്നെ””
സ്വല്പം മുന്നിലേക്ക് നടന്നകന്ന വിശ്വനാഥനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.. പിന്നിൽ നിന്നുള്ള എന്റെ വിളി കേട്ട് വിശ്വനാഥൻ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.. ‘ഇനി എന്ത’ എന്ന ഭാവത്തോടെ,,,, അതേസമയം ഞാൻ വിശ്വനാഥന്റെ അടുത്തേക്ക് ചെന്നു, എന്റെ പിന്നാലെ കൃപേച്ചിയും..
““ഒന്നുരണ്ട് കാര്യം ഞാൻ പറയാൻ മറന്നു.! ഞാൻ പറഞ്ഞോട്ടെ മുതലാളി.!””
ഒരു ബഹുമാനം നടിച്ച് കളിയാക്കുന്ന രീതിയിൽ ഞാൻ ചോദിച്ചു..
““എന്താ മോനെ..?””
ഒരു സംശയത്തോടെ വിശ്വനാഥൻ എന്നോട് ചോദിച്ചു..
““വേറൊന്നുവല്ല..! എനിക്കെന്റെ ഒരുപാട് കാര്യത്തിൽ വിശ്വനാഥൻ മുതലാളിയുടെ ചെറിയചെറിയ സഹായങ്ങൾ വേണ്ടിവരും..! അപ്പഴൊക്കെ എന്നെ സഹായിക്കാൻ വിശ്വനാഥൻ മുതലാളിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലൊ.. അല്ലെ.?””
ഒരു ഭവ്യത നടിച്ച് വളരെ താഴ്മയോടെ ഞാൻ പറഞ്ഞു,,,,,, എന്നാൽ ഞാൻ പറഞ്ഞതിൽ ഒരു ഭീഷണിയുടെ ചുവയുണ്ട് എന്ന് മനസ്സിലാക്കിയ വിശ്വനാഥൻ..
““അയ്യൊ..! അതിനെന്താ മോനെ..? മോനെന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാം.. അതിന് ഒരു മടിയും മോൻ കാണിക്കണ്ട..! എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിച്ചാൽ മതി..; ഞാനത് സാധിച്ചുതരും..!””
എന്റെ എന്ത് ആഗ്രഹവും സാധിച്ചുതാരാൻ കുപ്പിയിൽ നിന്നും ഇറങ്ങിവന്ന ഭൂതത്തെപോലെ വിശ്വനാഥൻ അത്രേം പറഞ്ഞ് നിർത്തിയസേഷം..
““ഇനിഞാൻ പൊയ്ക്കോട്ടെ..??”” എന്ന് എന്നോടനുവാദം ചോദിച്ചു..
““ഒരു കാര്യംകൂടി പറഞ്ഞോട്ടെ.!””
ഞാനത് ചോദിച്ചതും ““ഉം.. ചോദിക്ക്”” എന്നുപറഞ്ഞുകൊണ്ട് വിശ്വനാഥൻ എന്റെടുത്തേക്ക് സ്വല്പം ചേർന്നുനിന്നു..