‘ഇതൊക്കെ എന്ത്..’ എന്ന ഭാവത്തിൽ വളരെ ലാഗവത്തോടെ കൃപ അത്രേം പറഞ്ഞ് നിർത്തിയതും..
““എന്റെ പൊന്ന് കൃപേച്ചി.. സത്യംമ്പറ ചേച്ചിക്ക് ഷാർജയിൽ എന്നതാ ജോലി””
അവളോട് വളരെ സീരിയസ്സായിട്ട് ചോദിക്കുന്നതുപോലെ അവനവളെ കളിയാക്കി ചോദിച്ചു,,,
അതേസമയം തന്നെ കളിയാക്കിയതാണെന്ന് മനസ്സിലാക്കിയ കൃപ ഒരു പുഞ്ചിരിയോടെ..
““ഇപ്പൊ ഞാൻ സത്യവും കള്ളവുമൊക്കെ പറയാൻ നിന്നാലെ നേരം വെളുക്കും..! പിന്നെ എന്നെ കുറ്റം പറഞ്ഞേക്കല്ല്””
അത്രേം പറഞ്ഞത് നിർത്തി അവളവന്റെ മുഖത്തേക്കുനോക്കി വീണ്ടുമൊന്ന് പുഞ്ചിരിച്ചു,,,,..
““വേണ്ട…. വേണ്ട…… വേണ്ട…. വേണ്ട എനിക്ക് സത്യവും കള്ളവും ഒന്നും കേൾക്കണ്ട…! വാ… വാ… വാ… വാ.. വാ””
എന്നുപറഞ്ഞുകൊണ്ട് അവളുടെ ഒരുകയ്യിൽ മുറുക്കിപിടിച്ച അച്ചു സിറ്റൗട്ടിൽനിന്നും അവളേം പിടിച്ചുവലിച്ചുകൊണ്ട് തന്റെ വീടിനുള്ളിലേക്ക് കയറി..
രണ്ടുപേരും വീടിന്റെ ഹാളിലേക്ക് കയറിയതും… അവൻ ശബ്ദമുണ്ടാക്കാതെ മെയിൻ ഡോർ പതിയെ അടച്ച് കുറ്റിയിട്ടസേഷം തിരിഞ്ഞ് അവന്റെ അമ്മയുടെ റൂമിന്റെ അടുത്തേക്ക് നടന്നു,,, റൂമിന്റെ ഡോർ പതിയെ തള്ളിത്തുറന്ന് വാതിലിൽ നിന്നുകൊണ്ടുതന്നെ അവൻ ഉള്ളിലേക്ക് എത്തിനോക്കി, അമ്മ നല്ല ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി.. പിന്നവന്റെ നോട്ടംപോയത് ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്കായിരുന്നു ´´സമയം 2:20,,,
പിന്നെ ഒട്ടും സമയംകളയാൻ നിന്നില്ല അവൻ അവളുടെ കയ്യിൽപിടിച്ച് വലിച്ചുകൊണ്ട് അവന്റെ മുറിയിലേക്ക് കയറി,,, അവന്റെ കോപ്രായങ്ങളൊക്കെ കണ്ട് അവളുടെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്ന് നിന്നിരുന്നു,,,