എന്നാലും ആ കണിശ സ്വഭാവത്തിനോ പെരുമാറ്റത്തിലോ ഒരു മാറ്റവും വന്നില്ല .അങ്ങനെ ഇരിക്കെ പ്രിൻസിയുടെ വീട്ടിലേക്കവൻ ഒരു ഹൊറർ ത്രില്ലെർ കഥ പുസ്തകം അഡ്രെസ്സില്ലാതെ അയച്ചുകൊടുത്തു .അത് കൈപ്പറ്റിയ പ്രിൻസി ഇതരണയചേന്ന് അറിയാതെ പോസ്റ്റ്മാനോട് ചൂടായി .എന്നാൽ അതിന് ബലമുണ്ടായില്ല .
അതാരാണയച്ചതെന്നറിയാനായി
ആ പുസ്തകമാവർ തുറന്നുനോക്കി .ഒരു പിടിയും കിട്ടിയില്ല .എന്നാൽ താൻ എത്രയോ വർഷമായി വായിക്കണം എന്നാഗ്രഹിച്ചിട്ട് കിട്ടാതെ പോയ പുസ്തകമായിരുന്നു അത്.അതൊരു ഞെട്ടലോടെയാണവർ മനസിലാക്കിയത് .ആ പുസ്തകം കിട്ടിയ ആവേശത്തിൽ അത്തരനയച്ചതെന്ന ചിന്ത മാറ്റിവച്ചുകൊണ്ട് അത് വായിക്കുവാൻ തുടങ്ങി.
ഒറ്റയിരിപ്പിന് തന്നെ അവരത് വായിച്ചു തീർത്തു .കാരണം അവർ അത്രമേൽ ആഗ്രഹിച്ച ഒരു പുസ്തകമായിരുന്നു അത്.എന്നാൽ അവരെ വീണ്ടും നിരാശയിലാഴ്ത്തികൊണ്ട് ആ കഥയുടെ ആദ്യഭാഗം മാത്രമേ ആ പുസ്തകത്തിൽ ഉണ്ടായിരുന്നുള്ളു .
പ്രതീക്ഷിച്ചതിനേക്കാൾ ഒരുപടി മുകളിലായിരുന്നു അവര്ക് ആ പുസ്തകം വായിച്ചപ്പോൾ കിട്ടിയ ആനന്ദം .അതുകൊണ്ട് തന്നെ അതിൻറ്റെ ബാക്കി വായിക്കാനായവരുടെ മനം തുടിച്ചു .
അവർ വീണ്ടും ആ പുസ്തകങ്ങൾതിരഞ്ഞിങ്ങി .എന്നാൽ വിഫലമായിരുന്നു ഫലം .ഈ പുസ്തകം അവര്ക് അത്രമേൽ പ്രിയപെട്ടതാണെന്ന് വിഷ്ണുവിൽ നിന്നറിഞ്ഞ അരുൺ വളരെ പ്ലാനിങ്ങോടെയാണ് കരുക്കൾ നീക്കിയത് .നാട്ടിലെവിടെയും കിട്ടാനില്ലാത്ത ഈ പുസ്തകം തൻറ്റെ ഫ്രണ്ട് വഴി ദുബായിൽ നിന്നും വരുത്തിച്ചതാണ് .പത്ത് ഭാഗങ്ങളുള്ള ആ പുസ്തകം മുഴുവൻ അരുണിൻറ്റെ കൈവശം എത്തിയിരുന്നു.