ജിത്തിനോട് ചോദിച്ചപ്പോൾ ഓഫീസിൽ ആള് കുറവായതു കാരണം അവന് ലീവ് കിട്ടില്ല എന്ന് പറഞ്ഞു . അപ്പോൾ ബാക്കി എല്ലാവരും കൂടി പോകാൻ തീരുമാനിച്ചു. 4 മണി ആയപ്പോൾ ചേച്ചിയുടെ ഫോൺ വന്നു. അവർ ഇറങ്ങുകയാണെന്നും, രാത്രിയിലേക്ക് കഴിക്കാനുള്ളതൊക്കെ റെഡി ആക്കി വച്ചിട്ടുണ്ടെന്നും, വന്നുകഴിഞ്ഞാൽ എടുത്ത് കഴിക്കണം എന്നും ചേച്ചി ജിത്തിനെ അറിയിച്ചു.
വൈകിട്ടു ഓഫീസ് വീട്ടിറങ്ങി പതിവ് പോലെ സാറയെ വിളിച്ചു. ഇന്ന് രണ്ടാളും ഒറ്റക്കാണ്. എന്തെങ്കിലും നടക്കുമോ എന്ന് ജിത്തിന് മനസ്സിൽ ആഗ്രഹം മുളപൊട്ടിയിരുന്നു. പക്ഷേ സാറ പതിവ് സംസാരം തന്നെ. കൂടുതൽ ഒന്നും കാണിക്കുന്നില്ല. യാത്രയിൽ ഉടനീളം ഓഫീസിലെ വിശേഷങ്ങളും മറ്റും പറഞ്ഞു പറഞ്ഞു ജിത്ത് അവൻ താമസിക്കുന്ന ബിൽഡിങ്ങിന്റെ അടുത്തെത്തി.
എന്നും അവിടെ വരെ സംസാരിച്ച് വന്നിട്ട് ഫോൺ കട്ട് ചെയ്തു റൂമിലേക്ക് പോകുന്നതാണ് പതിവ്. അന്നും അവൻ താഴെ എത്തി എന്ന് അവളെ അറിയിച്ചിട്ടു ഫോൺ വച്ചു. ലിഫ്റ്റിൽ കയറി മുകളിലേക്കു അവൻ എത്തി.
ലിഫ്റ്റിൽ നിന്നിറങ്ങിയതും വാതിൽ തുറന്ന് തന്റെ വരവും നോക്കി നിൽക്കുന്ന സാറയെ ആണ് അവൻ കണ്ടത്. നിറചിരിയോടെ, വളരെ സന്തോഷത്തോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു. വാതിലിൽ ചാരി കയ്യും കെട്ടി നോക്കി നിൽക്കുന്ന അവളുടെ മുൻപിൽ ഭിത്തിയിൽ ചാരി അവളെ ഇമവെട്ടാതെ നോക്കി ജിത്തും നിന്നു.
“എന്നും ഇങ്ങനെ വന്നു നിന്നുകൂടെ “. അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അയ്യടാ, മോന്റെ പൂതി. എളുപ്പം കയറി പോകാൻ നോക്ക്. ചേച്ചിയൊക്കെ പുറത്തു പോയിന്നു അടുത്തുള്ളവർക്കൊക്കെ അറിയാം. ഇനി നമ്മളിങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടിട്ട് അത് മതി.” അവൾ ഒരു സ്റ്റെപ് പുറകോട്ടു മാറി.