അവിടെ അവളുടെ കാർ കവർ ഇട്ട് മൂടിയിരുന്നു. കവർ ഊരി മടക്കി കാറിനുള്ളിൽ വച്ചിട്ട് അവർ രണ്ടാളും കറിനുള്ളിലേക്ക് കയറി. അനായാസം അവൾ പാർക്കിംഗ് ഏരിയയിൽ നിന്നും കാറെടുക്കുന്ന കണ്ടപ്പോൾ അവനു അദ്ഭുതം തോന്നി.
“നല്ല ഡ്രൈവിംഗ് സ്കിൽ ആണല്ലോ?.” അവനവളെ നോക്കി ചിരിച്ചു.
“ആണോ?”. അവൾക്കും അത് കേട്ട് ചിരി വന്നു.
അവർ അധികം ദൂരത്തല്ലാത്ത ഒരു ഷോപ്പിംഗ് മാളിൽ എത്തി. വീട്ടിലേക്ക് വേണ്ടുന്ന സാധങ്ങൾ ഒക്കെ ട്രോളിയിലേക്ക് നിറച്ചു അവൾ നടപ്പായി. ഓരോന്നും പറഞ്ഞ് ജിത്തും അവളെ തൊട്ടുരുമ്മി നടന്നു. സാധനങ്ങൾ ഒക്കെ ബില്ലിംഗ് സെക്ഷനിൽ ഏല്പിച്ചിട്ടു അവൾ ജിത്തിന്റെ അടുത്തെത്തി.
“വാ ഒരു സ്ഥലം കൂടി പോകാനുണ്ട്.” അവൾ അവന്റെ കൈക്കു പിടിച്ചു.
“എവിടെക്കാ?. നടക്കുന്നതിന്റെ ഇടയിൽ ജിത്ത് സാറയോട് തിരക്കി.
“നീ വാടാ ചെക്കാ..” അവളവന്റെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു. നടപ്പിലോക്കെയും അവളവന്റെ കയ്യിൽ തന്റെ കൈ കോർത്തു വച്ചിരുന്നു.
ആ നടപ്പ് ജിത്തിനും വല്ലാതെ ഇഷ്ടമായി. ഈ കയ്യും പിടിച്ചിങ്ങനെ ഇന്ന് മുഴുവൻ നടന്നിരുന്നു എങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി. എതിരെ നടന്നു വരുന്ന പലരും അവരെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആണുങ്ങൾ അവളെ നോക്കി വെള്ളം ഇറക്കുന്നത് അവൻ ശ്രദ്ധിച്ചു
. ആരും കൊതിച്ചു പോകുന്ന ഒരു പെണ്ണ് തന്റെ കയ്യും പിടിച്ചു നടക്കുന്നു എന്നോർത്തപ്പോൾ ജിത്തിന് തന്റെയുള്ളിൽ സന്തോഷകുളിരു കോരി.
അവർ നടന്നു ലൈഫ്സ്റ്റൈൽ ഷോറൂമിന്റെ മുൻപിൽ എത്തി.