“സോറി ഇക്കാക്കാ… പേടിച്ചിട്ടാ… അയാളെ പേടിച്ചിട്ടാ ഞാൻ അവിടെ… അവിടെ നിർത്തി പോരുവാ എന്ന് പറഞ്ഞത്… എന്നോട് ക്ഷമിക്ക് ഇക്കാക്കാ… ഞാൻ… അമ്മയോടോ ഇക്കാക്കയോടോ പറയാൻ എനിക്ക് പേടിയായിരുന്നു. എനിക്ക് വേണ്ടി ഇക്കാക്ക അയാളെ എന്തെങ്കിലും ചെയ്യും എന്ന് എനിക്ക് ഉറപ്പാ… ഞാൻ കാരണം ഇക്കാക്ക ജയിലിൽ ആവുന്നത് കാണാൻ വയ്യാഞ്ഞിട്ടാ അമ്മാ… എന്നോട് ക്ഷമിക്ക്”
വിതുമ്പി കൊണ്ട് അവൾ എങ്ങനയൊക്കയോ പറഞ്ഞൊപ്പിച്ചു.
“സാരമില്ല… നടക്കാനുള്ളത് നടന്നു.”
അഫ്സൽ അവളുടെ തലയിൽ തലോടി അശ്വസിപ്പിച്ചു.
ബിനിലയെ സിനിയെ ഏല്പിച്ചു രഞ്ജിത അഫ്സലിന് അടുത്തേക്ക് വന്നു.
“മോന് എങ്ങനെ അറിയാം രാജന്റെ കൂട്ടുകാരനെ?”
“അയാളുടെ മോള് എന്റെ കടയിലാ ജോലി ചെയ്യുന്നത്… സ്വന്തം മോളെ കൂട്ടികൊടുത്തു ജീവിക്കുന്ന ചെറ്റ”
അഫ്സൽ അന്ന് രാത്രി കണ്ട കാഴ്ചകൾ അവരോട് വിശദീകരിച്ചു.
“അച്ഛൻ മോൾക്ക് വേണ്ടി കണ്ടുപിടിച്ച ജോലി കൊള്ളാം…”
“കൊല്ലണം… അയാളെ എനിക്ക് കൊല്ലണം അഫ്സൂ… ഞാൻ ചെയ്തോളാം… കുറ്റം ഞാൻ ഏറ്റോളാം…”
സിനിയുടെ തോളിൽ കിടന്ന് ബിനില പുലമ്പിക്കൊണ്ടിരുന്നു. ബിനിലയുടെ വിറയൽ കണ്ട് സിനി പകച്ചിരുന്നു.
“കാക്കൂ”
മനസ്സ് നിറയെ പകയുമായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അഫ്സലിനെ പുറകിൽ നിന്ന് ഷഫീദ വിളിച്ചു.
അഭിനയെ ചേർത്തിരുത്തി അവൾ അഫ്സലിനെ നോക്കി.
“ഇന്ന് അതിനെപ്പറ്റി ചർച്ച വേണ്ട. എന്റെ അനിയത്തികുട്ടീടെ ബർത്ഡേ ആണ് ഇന്ന്. അതുകൊണ്ട് ബാക്കിയൊക്കെ മാറ്റിവച്ചു വന്നെന്റെ കൊച്ചിനെ അനുഗ്രഹിക്ക്.”