“കറക്റ്റ് ലൊക്കേഷൻ കിട്ടാൻ ചാൻസ് ഉണ്ടോ?”
“കിട്ടി. അവിടെയൊരു ടീ എസ്റ്റേറ്റ്. ചിന്നകാനാൽ അടുത്ത്. ഒരു പഴയ ടീ എസ്റ്റേറ്റ് ആണ്. ഇപ്പോ ഫങ്ക്ഷനിങ് അല്ല.”
“ശെരി… നീയാ അഡ്രസ് ഒന്ന് അയക്ക്. ഞാൻ നോക്കട്ടെ”
“പിന്നെ ഇക്കാ… എന്നെ ഇന്നലെ കമ്മിഷണർ വിളിച്ചിരുന്നു. അഫ്സൽ ഇക്കാന്റെ കേസിൽ എന്ത് ചെയ്തിട്ട് ആണെങ്കിലും അവനെ തപ്പി എടുക്കണം എന്ന് പറഞ്ഞു. ഒഫീഷ്യൽ ആണെങ്കിലും അൻഒഫീഷ്യൽ ആണെങ്കിലും എന്ത് ഹെല്പിനും അയാളെ വിളിച്ചോളാൻ പറഞ്ഞു. ഇക്കയ്ക്ക് എങ്ങനെയാ അയാളെ പരിജയം?”
“കമ്മിഷണറോ? എനിക്കറിയില്ല… ഞാൻ ചോദിക്കട്ടെ അവനോട്”
കാൾ വച്ച് നിയാസ് അഭിനയോട് കാര്യങ്ങൾ പറഞ്ഞു രണ്ട് പേരും പെട്ടെന്ന് കുളിച്ചു മാറി. അഭിനയെ അവളുടെ വീട്ടിൽ വിട്ട് നിയാസ് ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു.
“ഡാ… പൊക്കണ്ടേ അവനെ?”
“വേണം… പക്ഷെ ഡോക്ടർ ഇന്നും കൂടെ ഇവിടെ നിൽക്കാൻ പറഞ്ഞിട്ടുണ്ട്. അവളെ തനിച്ചാക്കി എങ്ങനെ പോകും അത്രയും ദൂരം?”
“അതോർത്തു നീ ടെൻഷൻ ആവണ്ട. അവനെ പൊക്കികൊണ്ട് വരുന്ന കാര്യം ഞാനേറ്റു. അച്ചായന്റെ നമ്പർ ഇല്ലേ നിന്റെ കയ്യിൽ? അയാളെ വിളിക്ക്. അയാൾക്ക് മൂന്നാർ ഭാഗത്തൊക്കെ നല്ല ഹോൾടല്ലേ”
“മ്മ്മ്.. ഞാൻ വിളിക്കാം… പക്ഷെ നീ തനിച്ചു പോണോടാ?”
“നീ അച്ചായന്റെ നമ്പർ താ… ഞാൻ വിളിക്കാം”
അഫ്സലിനോട് നമ്പർ മേടിച്ചു നിയാസ് ഡയൽ ചെയ്തു.
“ഹലോ അച്ചായോ… നിയസാണ്… കോഴിക്കോടൻ”