“എന്താ ഇങ്ങനെ നോക്കുന്നെ?”
“അപ്സരസ്സിനെ കണ്ട് നോക്കി നിന്നുപോയതാ…”
“അയ്യടാ… സോപ്പ്പിടാതെ എണീറ്റു വാടാ ചെക്കാ…”
ഒരു കയ്യിൽ കേക്ക് എടുത്തു മറുകൈ കൊണ്ട് അഫ്സലിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അവൾ വെളിയിലേക്ക് നടന്നു.
അഭിനയുടെ വീട്ടിൽ കയറി രഞ്ജിതയെയും അമ്മുവിനെയും സിനിയുടെ മക്കളെയും കൂട്ടിയാണ് അവർ ഹോസ്പിറ്റലിലേക്ക് പോയത്.
ഒരുങ്ങി ഇറങ്ങി വന്ന അഭിനയെ കണ്ട് രഞ്ജിത ശെരിക്കും ഞെട്ടിയിരുന്നു.
മൂകയായി ഇരിക്കുന്ന ബിനിലയെ മൂവരും ചേർന്ന് അശ്വസിപ്പിക്കുന്ന നേരത്താണ് ഡോറിലെ മുട്ട് കേട്ടത്. അഫ്സൽ വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ അതിശയിച്ചു.
“എന്റെ ബർത്ഡേ ഇത്താത്താക്ക് ഒപ്പമാ”
അതും പറഞ്ഞു കൊണ്ട് അഫ്സലിനെ തള്ളിമാറ്റി അഭിന അകത്തേക്ക് കയറി. അഭിനയെ കണ്ട് ചിരിച്ചുകൊണ്ട് ഷഫീദ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു. അവളുടെ മുന്നിലേക്ക് കേക്ക് വച്ചുകൊണ്ട് അഭിന ഷഫീദയെ നോക്കി.
“ഇത്താത്ത വേണം ഇന്ന് എന്നെ അനുഗ്രഹിക്കാൻ.”
ഷഫീദ കൈകൾ നീട്ടി അഭിനയുടെ കവിളുകളിൽ പിടിച്ചു.
“ഹാപ്പി ബര്ത്ഡേ അഭികുട്ടീ…”
ഷഫീദ അവളുടെ വിരലിൽ അണിഞ്ഞിരുന്ന മോതിരം ഊരി അഭിനയുടെ വിരലിൽ അണിഞ്ഞു കൊടുത്തു.
ഷഫീദയും അഭിനയും ചേർന്നാണ് കേക്ക് മുറിച്ചത്. ആദ്യത്തെ പീസ് ഷഫീദക്ക് നൽകി അഭിന അടുത്ത പീസ് നിയാസിനും കൊടുത്തു. ശേഷം രഞ്ജിത കേക്ക് മുറിച്ചു എല്ലാർക്കുമായി വീതിച്ചു നൽകി.
“ഇക്കാക്കാ… എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്”