നീ മിണ്ടിപ്പോകരുത് നീ കുറെ ദിവസം അഹങ്കാരം കാണിച്ചു കൊണ്ടല്ലേ
നടന്നത്..
എന്തായിരുന്നു ജാഡ നിനക്ക്…
എന്ന് പറഞ്ഞുകൊണ്ട് പത്മ എന്റെ ചെകിട്ടത്ത് ഒരു അടി..
പടോ…
……
.
പത്മ എനിക്ക് തന്ന അടിയിൽ ഭൂമി കറങ്ങിയത് പോലെയായി…
ഞാൻ എനിക്കുണ്ടായിരുന്ന സ്വബോധം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു…
പെട്ടെന്ന് ഞാനും പത്മയം ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു…
എന്നിട്ട് പത്മ എന്നെ കെട്ടിപ്പിടിച്ചു…
വിക്കി വിക്കി എന്ന് പറഞ്ഞ് വീണ്ടും കരഞ്ഞു…
ഞാൻ പത്മയെ തിരിച്ചും കെട്ടിപ്പിടിച്ചു…
അങ്ങനെ നിൽക്കവേ എനിക്ക് പെട്ടെന്ന് കയ്യിൽ ഭാരം അധികം
അനുഭവപ്പെട്ടു…
ഞാൻ ആലോചിച്ചു എന്താ ഇത്ര ഭാരം അനുഭവപ്പെടാൻ….
ഇനി എന്റെ മനസ്സിലെ ഭാരം ആണോ…
ഞാനൊന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ ആ കാഴ്ച കണ്ടു ഞാൻ ഞെട്ടി…
പത്മയുടെ ബോധം നഷ്ടപ്പെട്ടിരിക്കുന്നു…
പത്മ ഇപ്പോൾ എന്റെ രണ്ട് കൈയിൽ താങ്ങി കിടക്കുന്നു…
ആ ഒരു രംഗത്തിൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് എനിക്കറിയത്തില്ല…
ഞാൻ പെട്ടെന്ന് തന്നെ തൂക്കിയെടുത്ത് പത്മയെ ബെഡിൽ കൊണ്ട്
കിടത്തി…
എന്നിട്ട് ഞാൻ പറഞ്ഞു എന്നെ ചതിക്കാതെ പത്മ നീയൊന്ന് എണീറ്റ്
വന്നേ….
വീണ്ടും പറഞ്ഞു നീ എന്നെ ഈ ഒരു അവസ്ഥയിൽ ആക്കാതെ നീ ഒന്ന്
എണീറ്റ് വന്നേ പത്മേ..
തൊട്ടടുത്തുള്ള ഗ്ലാസിൽ കുറച്ച് വെള്ളമുണ്ടായിരുന്നു ഞാൻ അത്
എടുത്ത് പത്മയുടെ മുഖത്ത് ഒഴിച്ചു എന്നിട്ടും പത്മയ്ക്ക് ഒരു അനക്കവും
ഇല്ല…
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു അനുഭവത്തിൽ കൂടി