====================================സ്റ്റെല്ല സ്റ്റെല്ല….are you okay
തന്നെ കെട്ടി പിടിച്ചു നിൽക്കുന്ന ജോണിന്റെ തട്ടി വിളിയിൽ നിന്നാണ് സ്റ്റെല്ല ആ ഓർമയിൽ നിന്നും എഴുന്നേറ്റത്..
അവൾ ജോണിന്റെ നെഞ്ചിൽ നിന്നും എഴുനേറ്റ്… സൈഡിലേക്ക് വീണ അവളുടെ മുടി ഒന്ന് ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു അവളുടെ അരയിൽ ഇരുന്ന ഗൺ എടുത്ത് ലോഡ് ആകികൊണ്ട് പറഞ്ഞു
യസ്… ജോൺ…. ഐ ആം റെഡി
ലീനയോടുള്ള പ്രതികാരം സ്റ്റെല്ലയുടെ മനസിൽ ഉരുണ്ടു കയറാൻ തുടങ്ങി ജോണും സ്റ്റെല്ലയും പതിയെ ബംഗ്ലാവിന്റെ കോമ്പോണ്ടിലേക്ക് കടന്നു
അതിനു ശേഷം ജോണും സ്റ്റെല്ലയും ബിൽഡിങ്ങിലേക്ക് ശബ്ദമുണ്ടക്കാതെ പ്രവേശിച്ചു.. സൈലൻസർ പിടിപ്പിച്ച തോക്കുകളിൽ നിന്നു ബുള്ളറ്റ്റുകൾ പാഞ്ഞു… ഒന്ന് ഒച്ച വക്കാൻ പോലും സാധിക്കാതെ ലീനയുടെ കാവൽഭടന്മാർ
സ്റ്റെല്ലയുടെയും ജോണിന്റെയും തോക്കിനിരയായി..
ഓരോ ചുവടും അവർ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി… ഇനി ഒരു പിഴവ് ഉണ്ടായാൽ തല തെറിക്കുമെന്ന് അവർ രണ്ട് പേർക്കും അറിയാമായിരുന്നു… ഗ്രൗണ്ട് ഫ്ലോറിൽ നിന്നു അടഞ്ഞു കിടന്ന ഒരു മുറിയിലേക്ക്.. അവർ കടന്നു… ഒരു ചെറിയ മുറി… ഡോർ തുറന്നു അകത്തേക്ക് കയറി നോക്കിയെങ്കിലും അത് ശൂന്യമായിരുന്നു… ഒരു സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ സ്റ്റെല്ലയെ ഞെട്ടിച്ചു കൊണ്ട് അവർ കയറിയ റൂമിന്റെ വാതിൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആയി….. ഒപ്പം ആ റൂമിലെ മൈക് ഓൺ ആയി ഒരു ബസ്സർ ശബ്ദവും പിന്നാലെ അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ശബ്ദവും