എന്തോ ചിന്തയിൽ ആയിരുന്ന ആദി അപ്പൊ രാമിനെ ഒന്ന് നോക്കി
“ മ്മ്മ്.. പിന്നില്ലാതെ…കൂടെ ഇവനെങ്കിലും ഇല്ലേ.. പിന്നെ ഇവനേം പോകുമ്പോ കൂട്ടണോ എന്ന് ചിന്തിച്ചതാണ് “
“എന്നിട്ട് എന്ത് പറ്റി “
“അതോ..അങ്ങനെ ചെയ്താൽ ശരി ആകില്ല “
അത് പറഞ്ഞു ചിരിച്ചു
“മ്മ്മ്.. എന്നാലും സ്വന്തം വണ്ടി ആരുടേലും കൊടുക്കാത്ത നിനക്ക് തന്നെ കറക്റ്റ് ആയി എങ്ങനെ ആണ് ശേഖർ സർ ഡ്രൈവർനെ തന്നതെന്ന ഞാൻ ആലോചിക്കുന്നേ “
അതിന് ആദി ഒന്ന് ചിരിച്ചു
“സാരില്ല…ഞാൻ ഒറ്റയ്ക്കു ആകില്ലല്ലോ.. പിന്നെ ഒറ്റയ്ക്കു ആയാലും എനിക്ക് ശീലം ആയില്ലേ “
അത് പറഞ്ഞു അവൻ ആ ഗ്ലാസ് ഒറ്റവലിക്ക് കുടിച്ചു അവിടെ വച്ച ശേഷം അവിടെ നിന്ന് എഴുനേറ്റു പോയി.. റാം അപ്പോൾ ഒന്നും മിണ്ടിയില്ല അത് നോക്കി നിന്നു…
അപ്പോഴാണ് ഹരി രാമിന്റെ അടുത്തേക് വന്നത്
“സർ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…”
അത് കേട്ടപ്പോൾ റാം അവനെ നോക്കി
“എന്താടാ…”
“അതൊന്നും ഇല്ല…ആദി സർ നോട് ചോദിച്ചാൽ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ പേടി റാം സർ നോട് ചോദിച്ച ഉത്തരം കിട്ടിയില്ലെങ്കിലും എന്നെ ഒന്നും ചെയ്യില്ലല്ലോ.. “
അത് കേട്ട് റാം. ചിരിച്ചു…
“മ്മ്മ് ചോദിക്ക് “
“ആദി സർ.. ആ ചേച്ചിയുടെ കാര്യം ഒക്കെ വിട്ടോ “
അത് കേട്ടപ്പോൾ റാം അവനെ ഒന്ന് നോക്കി
“എന്താടാ അങ്ങനെ ചോദിച്ചേ..”
“ഏയ് ഒന്നുമില്ല.. പണ്ട് ഞാൻ വന്നപ്പോൾ ഉള്ളത് പോലെയേ അല്ല സർ ഇപ്പോ.. എന്തൊക്കെയോ ഒരു മാറ്റം “