രാവിലെ ഇപ്പോഴത്തെയും പോലെ കറക്റ്റ് സമയത്ത് തന്നെ ആദി ഓഫീസിൽ എത്തിയിരുന്നു…ആദിയെ കണ്ട് എല്ലാവരും നോക്കി…എപ്പോ തിരിച്ചു എത്തി എന്നാ കൗതുകവും ഒപ്പം ഇന്ന് മുതൽ പട്ടി പണി പിന്നേം എടുക്കണം എന്നാ ചിന്തയും ആണ് എല്ലാവർക്കും
അവൻ എന്നാൽ അവന്റെ കേബിനിൽ പോകുന്നതിനു മുന്നേ തന്നെ നേരെ കേറി ചെന്നത് MD റൂമിലേക്കു ആയിരുന്നു…
അവിടെ ഉള്ള സോഫയിൽ ഇരുന്നു ഫയൽ നോക്കികൊണ്ട് ഇരുന്ന ശേഖർ അപ്പോഴാണ് ആദിയെ കണ്ടത്..ആദി നേരെ ചെന്ന് ആളുടെ കാലിൽ തൊട്ട് തലയിൽ വച്ചു
അയാൾ അപ്പൊ തന്നെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു..
“എന്താ ആദി.. ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഇതൊന്നും വേണ്ട എന്ന്..”
അതിന് ആദി ഒന്ന് ചിരിച്ചു
“താൻ ഇവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “
അത് കേട്ടതും ആദി അയാളുടെ സൈഡിൽ ആയി ഇരുന്നു
“ഇനി പെട്ടെന്നു ഇങ്ങനെ ഒരു യാത്ര ഉണ്ടാകുമോ “
“ഏയ് ഇല്ല സർ…ഇനി എന്തായാലും ഇവിടെ ഉണ്ടാകും…”
“മ്മ്മ് നന്നായി…താൻ പോയത് കൊണ്ട് അധികം ഒന്നും അറിഞ്ഞു കണ്ടില്ലല്ലോ അല്ലെ…പറയാം…താൻ ഈ KVN ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ..”
“ഹാ സർ കേട്ടിട്ടുണ്ട്…”
“ഹാ…ആ കമ്പനിടെ മേജർ ഷെയർസ് നമ്മൾ വാങ്ങിച്ചു കഴിഞ്ഞ മാസം…പിന്നെ അറിയാലോ നമ്മുടെ മാനേജ്മെന്റ് മുഴുവൻ ആയി ഏറ്റെടുക്കാൻ പോകുവാണ്…അത് കൊണ്ട്…ഞാൻ എന്താ പറഞ്ഞു വരുന്നത് എന്റെ ആദിക്ക് മനസ്സിലായോ “
അയാൾ അവനെ നോക്കി ഒന്ന് ചോദിച്ചു…