——————–
രാത്രി പ്രിയ റൂമിലേക്കു വന്നപ്പോൾ കാണുന്നത് ബാൽക്കണിൽ നിലതിരുന്ന് പുറത്തേക് കായൽ നോക്കി ഇരിക്കുന്ന ഗൗരിയെ ആയിരുന്നു.. അവൾ ഗൗരിയുടെ അടുത്തിരുന്നു
“എന്താ ഗൗരി ചേച്ചി…ഇവിടെ ഒറ്റയ്ക്കു….എന്തെങ്കിലും പ്രശ്നമുണ്ടോ “
അത് കേട്ടപ്പോൾ ഗൗരി ഒന്ന് ചിരിച്ചു
“എനിക്ക് എപ്പോഴും പ്രശ്നങ്ങൾ മാത്രമല്ലെ ഉള്ളു പ്രിയേ…”
അത് കേട്ടപ്പോൾ പ്രിയ വല്ലാതെ ആയി…അവൾ ഒന്നും മിണ്ടാതെ ഗൗരിയെ ചേർത്ത് പിടിച്ചപ്പോൾ ഗൗരി അവളുടെ നെഞ്ചിൽ തല വച്ചിരുന്നു
അവൾ പോലും അറിയാതെ കണ്ണിൽ നിന്നും വെള്ളം ഒഴുകികൊണ്ടിരുന്നു…അതിനൊക്കെ മൂക സാക്ഷി ആയി പ്രിയ അവളെ ആശ്വസിപ്പിച്ചു ആ രാത്രി ആ ബാൽക്കണിൽ ഇരുന്നു…ഗൗരിയെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പ്രിയക്ക് അറിയില്ലായിരുന്നു….
മുംബൈ
കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് റാം ഒന്ന് കണ്ണ് തുറന്നത്.. അവൻ ഒന്ന് എഴുനേറ്റു നോക്കി ശേഷം പിന്നെയും ബെഡിലേക് തന്നെ വീണു
എന്നാൽ പിന്നെയും ആ ബെൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു…
“ശ്യേ…. ഏതവൻ ആണ് ഈ നേരത്ത്.. ഉറക്കം കളയാൻ ആയിട്ട്.. “
അതും പറഞ്ഞു അവൻ ഇട്ട അതെ ബോക്സറിൽ തന്നെ എഴുനേറ്റു നടന്നു ഹാളിലേക്…അവന്റെ ഭാര്യ അനു അതെ ബെഡിൽ തന്നെ ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്
ഉറക്കച്ചടവിൽ ഡോർ തുറന്ന റാം ഒന്ന് നോക്കി…പെട്ടെന്നു മുന്നിൽ ഉള്ള ആളെ കണ്ടതും അവന്റെ മുഖത്ത് ഒരു ചിരി വന്നിരുന്നു.. എന്നാലും അത് പെട്ടെന്നു തന്നെ അവൻ പുച്ഛത്തിലേക്ക് മാറ്റി