ഞാൻ അമ്മേനെ കൊഞ്ഞനം കുത്തി കാണിച്ചു…
അമ്മ : ആധു..!! നീ അടി മേടിക്കും ട്ടോ… പറഞ്ഞില്ല എന്ന് വേണ്ട…!.
അച്ഛൻ : തൊടങ്ങിയോ അമ്മയും മോളും കൂടി… വേഗം റെഡി ആയി രണ്ടു പേരും ഇറങ്ങാൻ നോക്ക്.. നമ്മുക്ക് എല്ലാവർക്കും പോവ്വാ.. വർഷ മോളും ഉള്ളപ്പോൾ നമ്മൾക്ക് ഒരു ധൈര്യം കൂടി ആവും…
ചേട്ടൻ : ശരി അച്ഛാ.. അമ്മാവന്മാർ എത്താറായി എന്ന പറഞ്ഞെ…
ഞാനും വർഷയും കഴിച്ചു കഴിഞ്ഞു എണിറ്റു മുകളിലേക്ക് പോയി.. ഞങ്ങൾ വേഗം ഡ്രസ്സ് ഒക്കെ മാറി വന്നു.. പിന്നെ രാവിലെ കുളിച്ചു പതിവില്ലാത്ത കൊണ്ടു ഞങ്ങൾ രണ്ടാളുടെയും അണിഞ്ഞു ഒരുങ്ങൽ അധികം സമയം എടുത്തില്ല…
ഞങ്ങൾ റെഡി ആയി താഴേക്ക് വന്നു.. അവിടെ എന്റെ ചേട്ടൻ ആയി ഞങ്ങൾ സംസാരിക്കാൻ തുടങ്ങി….
അപ്പോൾ ആണ് അമ്മ നല്ല അടിപൊളി സെറ്റ് സാരീ ഒക്കെ ഉടുത്തു അണിഞ്ഞു ഒരുങ്ങി വരുന്നത് ഞങ്ങൾ കണ്ടത്… സാധാരണ എല്ലാ 3 മാസം കൂടുമ്പോൾ അമ്മ ഒറ്റക്ക് ഗുരുവായൂർ പോവ്വും.. അന്ന് മാത്രമാണ് അമ്മ സെറ്റ് സാരീ ഉടുത്തു പോവുന്നത് കണ്ടിട്ടുള്ളത്.. അത് വീട്ടിൽ ഉള്ള ഒരു പതിവാണ്… അന്ന് രാവിലെ പോയാൽ പിറ്റേ ദിവസം രാത്രി അമ്മ മടങ്ങി വരുകയുള്ളു…
ഞാൻ : അമ്മ എങ്ങോട്ടാ, ഗുരുവായൂർക്ക് പോവുകയാണോ..? (ഞാൻ ഒന്നു ആക്കി ചോദിച്ചു)
അമ്മ അതു കേട്ടപ്പോൾ അമ്മയുടെ മുഖത്ത് എന്തോ നാണം ഒക്കെ പോലെ…. എനിക്ക് ഒന്നും മനസ്സിലായില്ല..
വർഷ : അമ്മ മൈൻഡ് ആകണ്ട ഇവൾ എപ്പോളും ഇങ്ങനെ തന്നെയാ..