ചേട്ടൻ : പോയെ അമ്മ.. രാവിലെ തന്നെ…
അച്ഛൻ : ആ എന്ത് പറയാൻ വീട്ടിൽ ചീത്തപ്പേര് കേൾപ്പിക്കാൻ ഇറങ്ങിക്കോളും ഓരോന്നും…
അമ്മ : പാവം എന്റെ മോൻ.. എന്തു ചെയ്യാൻ.. അച്ഛന്റെ അല്ലെ വിത്ത്..
അച്ഛൻ : ഉവ്വ.. ഇനി അത് പറഞ്ഞു എന്റെ നെഞ്ചത് കേറൂ… ഞാൻ നിന്നെ അറേഞ്ജ്ഡ് മാര്യേജ് അല്ലെ ചെയ്തേ…
അമ്മ ഒന്നു ചിരിച്ചു.. പിന്നെ മിണ്ടാതെ ഇരുന്നു…
ഞാനും വർഷയും ചിരിച്ചു രണ്ട് ദോശയും ചമ്മന്തിയും കഴിക്കാൻ തുടങ്ങി.. അവിടെ ചേട്ടന് രാവിലെ അമ്മ പ്രോടീൻ പൌഡർ വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസ് കൊടുക്കുന്നത് വർഷ കണ്ടു..
വർഷ : അമ്മ ഇതു പ്രോട്ടീൻ പൌഡർ അല്ലെ..?
അമ്മ : അതെലോ മോളെ എങ്ങനെ അറിയാം..? ഇവന് രാവിലെ ഇതു കുടിച്ച ശീലം…
വർഷ : അമ്മ എനിക്കും ഒരു ഗ്ലാസ് എടുത്തു തരുമോ..? പ്ലീസ്… (അവൾ കൊഞ്ചി പറഞ്ഞു )
അമ്മ : മോളു കുടിക്കുമോ ഇതൊക്കെ…?
ചേട്ടൻ : അമ്മേ ഇവൾ കോമ്പറ്റിഷനു ഇറങ്ങാൻ ഒക്കെ ഇരുന്നതാ…
അമ്മ : അതു ശരി… കണ്ടോടി പെണ്ണേ ഇതുപോലെ വേണം പെൺപിള്ളേർ ആയാൽ.. (എന്നെ പുച്ഛത്തോടെ നോക്കി അമ്മ പറഞ്ഞു…)
ഞാൻ : ഓഓഓ…
അമ്മ : എന്ത് കോ…! വർഷ മോളെ ഇപ്പൊ കൊണ്ടു വരാം ട്ടോ..
അമ്മ അടുക്കളയിൽ നടന്നു പോയി. വർഷക്ക് ഒരു ഗ്ലാസ്സിൽ പ്രോടീൻ വാട്ടർ കൊടുത്തു…
വർഷ അതു മുഴുവൻ കുടിച്ചു….
വർഷ : താങ്ക്സ് അമ്മ….
അമ്മ : മോൾ ഇവളെ ഒക്കെ ഒന്നു വർക്ക് ഔട്ട് ഒക്കെ ചെയ്യിപ്പിക്ക് ട്ടോ… ഇവൾ വെറുതെ സമയം കളയുകയാണ്..