പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി]

Posted by

“ഒരു ദൈവവും ക്ഷമിക്കില്ല അയാളോട്. ഇനിയും അയാള് സമാധാനത്തോടെ ജീവിച്ചാൽ ഒരു ദൈവത്തിന്റെയും മുന്നിൽ ഞാൻ ഇനി നിൽക്കില്ല.”

“ചേച്ചിക്ക് തോന്നുന്നുണ്ടോ കാക്കു അയാളെ സമാധാനത്തോടെ വിടുമെന്ന്? എനിക്ക് കാണാം ആ നെഞ്ച് നീറി പുകയുന്നത്.”

“ചാവരുത്. ജീവിക്കണം… ഞാനും അമ്മുവും അഫ്സലിന്റെ കൂടെ അഴിഞ്ഞാടുന്നത് കണ്ട് പ്രതികരിക്കാൻ ആവാതെ ജീവിക്കുന്നത് കാണണം മോളെ എനിക്ക്”

ഒരു വാക്ക് പോലും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരിക്കുന്ന അഫ്സലിന്റെ തോളിലേക്ക് സിനി തല ചായ്ച്ചു.

“ഡാ…”

“മ്മ്മ്…”

“ഞാൻ നിന്റെ ലൈഫിലേക്ക് കേറി വന്ന ദിവസം തന്നെ ഇത് സംഭവിച്ചല്ലോടാ…”

“എന്റെ പെണ്ണെ… അതിപ്പോ നീയെന്നോട് ഇഷ്ടം പറഞ്ഞിരുന്നില്ലെങ്കിലും പടച്ചോൻ തീരുമാനിച്ചത് പോലെ നടക്കും. ചെലപ്പോ അടുത്തതിൽ ഇതും കൂടെ ചേർത്ത ഇരട്ടകൾ എങ്ങാനും തന്നാലോ പടച്ചോൻ”

സിനി അവളുടെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.

“പാത്തു, അവൾ ശെരിക്കും ഹാപ്പി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“അവളോ… അവൾ ഉള്ളിൽ അലറി കരയുന്നത് എനിക്ക് കേൾക്കാം… ബാക്കിയുള്ളവരെ സങ്കടപെടുത്താതിരിക്കാൻ വേണ്ടി സ്വയം കടിച്ചു പിടിച്ചു ഇരിക്കുകയാ അവള്”

“മ്മ്മ്… പാവം…”.

കുറച്ചു മുന്നോട്ട് പോയതും സിനി പെട്ടെന്ന് നേരെ എണീറ്റിരുന്നു.

“ഡാ… ആ ബൈക്ക് മനോജേട്ടന്റെയാ…”

മരങ്ങൾ തിങ്ങി കൂടിയ വഴിയിലൂടെ പോകുന്നതിനിടയിൽ സിനി പറഞ്ഞത് കേട്ട് അഫ്സൽ കാർ ഒതുക്കി.

“അവനെന്താ ഈ കാട്ടിൽ പരിപാടി?”

Leave a Reply

Your email address will not be published. Required fields are marked *