“അല്ല… ഇന്നലെ നിയാസ് ആരുടെ കൂടെ ആയിരുന്നു ഉറങ്ങിയത്? അമ്മയുടെയോ മോളുടെയോ?”
“അമ്മയുടെ കൂടെ. ചെക്കൻ എന്നെ സ്വർഗം കാണിച്ചെടാ… പുലർച്ചെയാ ഒന്ന് ഉറങ്ങിയത്.”
ബിനിലയുടെ മടിയിൽ കേറി ഇരിക്കുന്ന മക്കളെയാണ് റൂമിലേക്ക് കേറിയ സിനി കണ്ടത്.
“എന്താ പിള്ളേരെ ഇത്… ചേച്ചിയെ ബുദ്ധിമുട്ടിക്കാതെ ഇങ്ങോട്ട് ഇറങ്ങിക്കെ”
“ഹാ… വേണ്ട സിനി… അവരവിടെ ഇരിക്കട്ടെ”
ബിനില സിനിയെ ശാസിച്ചു. അഭിന അടുത്തുള്ള ബെഡിൽ കിടക്കുന്ന നിയാസിന്റെ ഒപ്പം കേറി അവനോട് ചേർന്നിരുന്നു.
“ഡാ നിയാ .. നിങ്ങൾ ഇന്നല്ലേ പോകുന്നെ?”
“ഞങ്ങളിന്ന് പോകുന്നില്ല. ഇത്താത്ത സുഖമായി വരട്ടെ. എന്നിട്ട് മതി”
അഫ്സലിന് മറുപടി നൽകിയത് അഭിനയായിരുന്നു. നിയാസ് അതിനു ചിരിക്കുക മാത്രം ചെയ്തു.
“ചേച്ചി… ഞാനൊന്ന് ഡോക്ടറേ കണ്ടിട്ട് വരാം…”
“ഡാ നിക്ക്… ഞാനും വരാം…”
പുറത്തേക്ക് ഇറങ്ങിയ അഫ്സലിന്റെ പിറകെ നിയാസും ഇറങ്ങി ഡോക്ടറുടെ റൂമിലേക്ക് നടന്നു.
ശ്രീജയുടെ കൺസൽറ്റിംഗ് റൂമിലേക്ക് കയറുമ്പോൾ അവൾ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. അവരോട് ഇരിക്കാൻ ആംഗ്യം കാണിച്ചു മറുവശത്തു സംസാരിക്കുന്ന ആളോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു.
“ഡാ… അഫ്സൽ… പോലീസിൽ അറിയിക്കേണ്ടി വരും… ചവിട്ട് കിട്ടിയാണ് കുഞ്ഞ് മരിച്ചത്… നിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ നീ വിളിച്ചു പറഞ്ഞേക്ക്”
“അത് ഞാൻ പറഞ്ഞോളാം ഡോക്ടർ… ഇവിടത്തെ സി ഐ എന്റെ പരിജയക്കാരിയാണ്.”
നിയാസ് അതും പറഞ്ഞു വെളിയിൽ ഇറങ്ങി ആതിരയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.