എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

Posted by

 

 

 

 

 

 

ദിവ്യ ചേച്ചി എന്നെയും വലിച്ച് കുളകടവിൽ എത്തികഴിഞ്ഞിരുന്നു,,.!

“നീ ഇപ്പോ എന്താടാ അവിടെ കാണിച്ചത്”,.

ദിവ്യ ചേച്ചി ദെഷ്യത്തോടെ എന്നോട് ചോദിച്ചു.!!

 

 

 

” ഞാൻ എന്ത് ചെയ്തു എന്ന് ? ”

ഞാൻ ഒന്നും ചെയ്യാത്ത പോലെ നടിച്ചു.!

പറഞ്ഞു കഴിഞ്ഞതും കിട്ടി വയറിന്നിട്ടോരു കുത്ത്.!

 

 

 

“”നീ ചെയ്തതെല്ലാം ഞാൻ കണ്ടു , എടാ നാളെ അവളുടെ കല്യാണമാ ! ഹാ കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അവളുടെ അടുത്ത് പോവാൻ പോലും പാടില്ല കെട്ടലോ!!””

ദിവ്യ ചേച്ചി എന്നെ ഒന്ന് ചെറുതായിട്ട് താക്കി..

 

 

 

“”മ്മ് , പിന്നെ ചെച്ചി എപ്പളാ വന്നെ ?”

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

 

 

 

“”ഇപ്പോ വന്നതെയുളളു , കല്യാണ പെണ്ണിനെ ഒന്നു കാണാൻ വെണ്ടി വന്നതാ അപ്പളാ മോന്റെ സ്നെഹപ്രകടനം കണ്ടെ..!

ചെച്ചി പറഞ്ഞു..

 

 

 

അങ്ങനെ നമ്മൾ വിശെഷങ്ങളോക്കെ പറഞ്ഞ് തിരിച്ച് വീട്ടിലെക്ക് നടന്നു.!

ഇതാണ് ദിവ്യ ചേച്ചി , എന്റെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആണ് . എന്ന് വെച്ച് നമ്മൾ തമ്മിൽ ഒന്നും ഇല്ല കെട്ടാ!

ഒരു ചേച്ചി അനിയൻ ബന്ധം ആണ് !

ചെച്ചിയുടെ ഹസ്സ്ബന്റ് ദുബായിലാണ്. അവിടെ ഒരു ചെറിയ ബിസിനസ്സ് ആണ് .

 

 

 

തിരിച്ച് വീട്ടിലെക്ക് കയറുമ്പോൾ ചെട്ടാ എന്ന് വിളിച്ചോണ്ട് എവിടന്നോ രണ്ട് കുരിപ്പുകൾ ചാടി എന്റെ ദെഹത്ത് കയറുകയായിരുന്നു.!

“പാറു, കല്ലു”:കുഞ്ഞ് ഇരട്ടകുട്ടികൾ, ദിവ്യ ചെച്ചിടെ കുരിപ്പുകൾ ആണ് .

Leave a Reply

Your email address will not be published. Required fields are marked *