പക്ഷെ ഈ കണ്ട സമയത്തു ഒരു തവണ പോലും ഞാൻ അമ്മുവിനെ കണ്ടില്ല.
അപ്പോഴാണ് ഒരു സ്ത്രി സാനിധ്യം എന്റെ അടുത്ത കസെരയിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ദിച്ചത്. ദിവ്യ ചെച്ചിയാണ്.
“”എന്തെ നിന്റെ പ്രാണസഖിയെ നീ കണ്ടിലെ ?:””
ഇരുന്നപാടെ ദിവ്യ ചെച്ചി എന്നോട് ചോദിച്ചു..
ആ ചോദ്യം കെട്ട് ഞാൻ ഒന്ന് അമ്പരുന്നു.
ഇനി ഇവര് വല്ല ഇലുമിനാറ്റി വലോം ആണോ ? ഞാൻ എന്റെ മനസ്സിനോട് അറിയാതെ ചോദിച്ചു പോയി.
ഇതാണ് ദിവ്യ ചെച്ചി , ഞാൻ മനസ്സിൽ കാണുമ്പോൾ ചെച്ചി മട്ടാഞ്ചെരിയിൽ കാണും …ഇതുകോണ്ടോക്കെ തന്നെ എനിക്ക് ദിവ്യ ചെച്ചി സ്പെഷ്യൽ ആവാൻ കാരണം.
ഞാൻ ഒരു വളിച്ച ഇളി അങ്ങ് പാസ്സാക്കി കോടുത്തു.
അത് മനസ്സിലാക്കിയിട്ടെന്നോണം സ്റ്റെജിന്റെ ഇടത് വശത്ത് കൂടി നിൽക്കുന്ന ആൾക്കാരെ നെരെ ചൂണ്ടിയിട്ട് പറഞ്ഞു ;
“” നീ അന്വെഷിക്കുന്ന ആൾ അവിടെയുണ്ട്. ”
എന്ന് പറഞ്ഞ് പോവാൻ നെരം -;
“”അതെ ഞാൻ ഇലുമിനാറ്റി ഒന്നും അല്ല കെട്ടോ !””
എന്ന് കൂടി പറഞ്ഞ ശെഷം ദിവ്യ ചെച്ചി എഴുന്നെറ്റ് പോയി…!!
ശെരിക്കും ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് കെട്ട് എന്റെ കിളിയും കിളികൂടും പാറി പോയി..!
അപ്പോഴെക്കും ഞാൻ ദിവ്യ ചെച്ചി പറഞ്ഞ ഇടത് വശത്തെ ആൾക്കാരിലേക്ക് നോട്ടം പായിച്ചു.!
പക്ഷെ ഞാൻ കാണാൻ കാത്തിരുന്ന ആളെ ഒഴികെ ബാക്കി എല്ലാവരെയും ഞാൻ കണ്ടു.
അതോടെ എന്റെ ക്ഷെമ നശിച്ചു., ഞാൻ പിന്നെ ഇരുന്നിടത്ത്നിന്ന് നിന്ന് എഴുന്നെറ്റ് ആ ആൾക്കൂട്ടത്തിലെക്ക് അമ്മുവിനെ തെടി നടന്നു.’ഒരു പൂമ്പാറ്റയെ പോലെ പറന്നുനടന്നു’