അച്ചു അവരുടെ സംസാരം ഒക്കെ ഓർത്തു കൊണ്ട് അമ്പലത്തിന് ഉള്ളിലെക്ക് കയറി തൊഴുതു നിക്കുന്ന അവരുടെ അടുത്തേക്ക് പോയി കാർത്തികയും മാളുവും കാവിൽ പോയപ്പോ. ലക്ഷ്മി അച്ചുനെ കൂട്ടി അവരുടെ അടുത്തേക്ക് നടന്നു..
അമ്മമ്മാ.. ഈ യക്ഷിയമ്മ എന്ന് പറഞ്ഞാ ആരാ..? അമ്മമ്മായേ നോക്കി. അവിടെ ആലിന്റെ അടുത്തിരുന്നവർ അങ്ങനെ പറഞ്ഞല്ലോ… ഓഹ്.. അതോ.. അതൊക്കെ വീട്ടിൽ ചെന്നു പറയാം.. എന്ന് ലക്ഷ്മി അച്ചുനെ നോക്കി പറഞ്ഞു.. അയ്യോ അമ്മമ്മാ സിന്ദൂരം. തൊട്ടില്ല….
അമ്മാമ്മ സിന്ദൂരം തൊടുന്നത് അച്ചു വളരെ ഇഷ്ടം ആണു.. ലക്ഷ്മി. ഇല ചീന്തിൽ നിന്ന്. സിന്ദൂരം എടുത്ത് നെറുകിൽ തൊടാൻ തുടങ്ങിയപ്പോ അച്ചു ചോദിച്ചു.. ഞാൻ തൊട്ട് തരട്ടെ.. എന്ന്… ഏയ്യ് പാടില്ല അതൊക്കെ… അവിടെ ഭർത്താവ് മാത്രമേ ഒരു പെണ്ണിന് സിന്ദൂരം ഇട്ടു കൊടുക്കാൻ പാടുള്ളു.. എന്ന് പറഞ്ഞു ലക്ഷ്മി. നെറുകിൽ സിന്ദൂരം ചാർത്തി..
അമ്പലത്തിൽ പോയി വീട്ടിൽ വന്നു. കയറിഎപ്പോളേക്കും അഭി വന്നിരുന്നു.. മരുമകനെ സൽക്കരിക്കുന്ന തിരക്കിൽ ആയിരുന്നു ലക്ഷ്മി പിന്നെ അഭി കുളി കഴിഞ്ഞു വന്നു… എല്ലാവരും ഒരുമിച്ചു ഇരിന്നു. ആഹാരം ഒക്കെ കഴിച്ചു. അഭി വീടിനു പടിഞ്ഞാറെ ഭാഗത്തു ഉള്ള വരാന്തയിൽ ഒരു ബോട്ടിലും ആയി ഇരുന്നു കാർത്തിക അവിടേക്കു വന്നു..
അവർ വർത്താനം ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോ മാളുവും ലക്ഷ്മിയും അച്ചുവും അവിടേക്ക് വരുന്നത്.. ചിലപ്പോ ഒരാഴ്ച കൂടി കഴിഞ്ഞു. താൻ തിരികെ പോകും എന്ന് അഭി. എല്ലാവരോടും ആയി പറഞ്ഞു.. മാളൂന്റെ വിശേഷങ്ങളും രാഹുലിനെയും അഭി തിരക്കി ഒപ്പം ലക്ഷ്മിയമ്മയോടും വിശേഷമൊക്കെ തിരക്കി…