അജി: എങ്ങോട്ട്..?
ഞാൻ: നി വാ ഞാൻ പറയാം.!”
എന്നുംപറഞ്ഞ് ഞാൻ വീടിന്റെ പിന്നിലേക്ക് നടന്നു, എന്റെ പിന്നാലെ അജിയും..
“നി ഇത് എന്തൊ ഊമ്പാന എന്നേം വിളിച്ചോണ്ടിപ്പൊ വീടിന്റെ പിന്നിലേക്ക് വന്നത്.?””
ഒരു സംശയത്തോടെ അജി എന്നോട് ചോദിച്ചു,,,,
ഞാൻ: “ഇതുപോലുള്ള മിക്യ വലിയ വീടുകളിലും ഫ്രണ്ടിലെ ഡോർ എപ്പഴും അടഞ്ഞ് കിടക്കും.! പക്ഷെ അടുക്കള വാതിൽ എപ്പോഴും ഒന്ന് ചാരിയിടാറാണ് പതിവ്.!”” ഒരു വലിയ കണ്ടുപിടുത്തംപോലെ ഞാൻ പറഞ്ഞു.
എന്റെ സംസാരം കേട്ട് അജി എന്നെ അടിമുടിയൊന്ന് നോക്കിയശേഷം ഞാനും അജിയും നേരെ വീടിന്റെ പിന്നിലേക്ക് നടന്നു,,, എന്റെ പ്രവചനം സത്യമെന്ന പോലെ അടുക്കള വാതിൽ ഒന്ന് ചാരിയിട്ടെയുണ്ടായിരുന്നുള്ളു,,, ഞാനും അജിയും പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ച സേഷം പതിയെ അടുക്കളയിലൂടെ കയറി ഹാളിൽ എത്തി.! ഉള്ളിൽ എത്തിയതും അവിടെ ആരെയും ഞങ്ങൾ കണ്ടില്ല.!
“ഇവിടെ ആരേം കാണാനില്ലല്ലോടാ””
പതിഞ്ഞ ശബ്ദത്തിൽ ഞാൻ അജിയോട് ചോദിച്ചു.
“ഉം.! ഒരു കാര്യംചെയ്യാം.! നമുക്കാദ്യം അവന്റെ മുറിയൊന്ന് തപ്പാം.. എന്തെങ്കിലും കിട്ടാതിരിക്കില്ല.”
അജി പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി..
“ഇനി അവന്റെ മുറി ഏതാണെന്നുംവച്ച പോയി തപ്പുന്നെ.?”” ഞാൻ ചോദിച്ചു
“നി ഒരു കാര്യം ചെയ്.! നേരെ മുകളിൽ പോയി മുകളിലുള്ള ഓരോ മുറിയും തപ്പ്, ഞാൻ ഇവിടുത്തെ മുറിയൊക്ക ഒന്ന് തപ്പി നോക്കാം””
അജി പറഞ്ഞത് കേട്ട് ‘ശെരി’ എന്ന് തലയാട്ടിയ സേഷം ഞാൻ നേരെ മുകൾ നിലയിലേക്കുള്ള സ്റ്റെപ് കയറാൻ തുടങ്ങി.