അങ്ങനെ ഞങ്ങൾ കുറേ ഉള്ളിലേക്ക് ചെന്നതും..
“നിർത്ത്… നിർത്ത്.. നിർത്ത്..”
റോഡിന്റെ ഇടത് സൈഡിൽ ഒരു വലിയ വീടിന്റെ മുന്നിൽ എത്തിയതും അജി എന്റെ ചുമലിൽ തട്ടി ഒരു വെപ്രാളത്തോടെ പറഞ്ഞു.
“എന്താ.! എന്തുപറ്റി.?” ഞാൻ ചോദിച്ചു.
“ദോ അതാണ് ആ മൈരന്റെ വണ്ടി.!”
ഇടത് സൈഡിൽ കണ്ട ആ വലിയ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ‘റോയൽ എൻഫീൽഡ്’ ബൈക്കിന് നേരെ വിരൾ ചൂണ്ടികൊണ്ട് അജി പറഞ്ഞു..
“എന്ന ആ മൈരനെ ഇപ്പൊ തന്നെ വീട്ടിൽ കയറി പണിയം.! വാ.!”
എന്നുംപറഞ്ഞ് ഞാൻ ബൈക്കിന്റെ സ്റ്റാന്റ് ഇടാൻ തുടങ്ങിയതും.
“നി മണ്ടത്തരം കാണിക്കല്ല്.! നമ്മൾ പെട്ടന്ന് ചാടികേറി ചെന്ന് ബഹളമുണ്ടാക്കിയാൽ അവന്റെ തള്ളയൊ മറ്റും അകത്തുണ്ടെങ്കിൽ അവര് ചിലപ്പൊ പേടിച്ച് ഒച്ച വയ്ക്കും.! അതുകൊണ്ട് നമ്മൾ സൂക്ഷിച്ച് വേണം മുന്നോട്ട് നീങ്ങാൻ.!! നി തല്ക്കാലം വണ്ടിയൊരു സൈഡിലോട്ട് ഒതുക്കി മാറ്റി നിർത്ത്”
അത്രേം പറഞ്ഞ് അജി എന്റെ പിന്നിൽ നിന്നും ഇറങ്ങി,,, ബൈക്ക് ഞാൻ റോഡിന്റെ ഒരു സൈഡിലേക്ക് മാറ്റിയൊതുക്കി നിർത്തിയസേഷം ഞാനും അജിയും ആ വലിയ ഇരുനില വീടിന്റെ ഗേറ്റ് പതിയെ തുറന്ന് ഉള്ളിലേക്ക് കടന്നു,,,,, അജി പതിയെ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി വീടിന്റെ മെയിൻ ഡോർ തുറക്കാൻ ശ്രമിച്ച അതേ സമയം ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കി,… ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടൊ എന്ന്..
“ഡോർ അകത്ത് നിന്നും ലോക്കാണല്ലോട ഭദ്ര .!”
ഡോർ ഹാന്റിലിൽ പിടിച്ച് തിരിച്ചുകൊണ്ട് അജി എന്നോട് പറഞ്ഞു..
ഞാൻ: “അതിനൊക്കെ വഴിയുണ്ടാക്കാം നി വ ””