“എന്നാ നമുക്ക് ഇറങ്ങാം ”” മുണ്ട് മടക്കി കുത്തികൊണ്ട് ഞാൻ അജിയോട് ചോദിച്ചു..
“പോകാം അതിന് മുൻപ് ചെറിയൊരു പ്ലാനിങ് നടത്തണം.. അത് വിജയിക്കുകയും വേണം””
“എന്ത് പ്ലാനിങ്” അജി പറഞ്ഞ് നിർത്തിയതും ഞാൻ അജിയോട് ചോദിച്ചു..
“അതൊക്കെ പോന്നവഴിക്ക് ഞാൻ പറയാം..! അതിന് മുൻപ് വേറൊരു പണികൂടി ചെയ്യാനുണ്ട്””
“ഇനിയെന്ത് പണി””” അജി പറഞ്ഞ് നിർത്തിയതും ഒരു സംശയത്തോടെ ഞാൻ അവനോട് ചോദിച്ചു..
അതിനവൻ മറുപടിയൊന്നും പറയാതെ ഹാളിലെ ഡയനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു,, ടേബിളിന്റെ അടുത്തെത്തിയതും ടേബിളിൽ ഫ്രൂട്സ് മുറിക്കാൻ വച്ചിരുന്ന കത്തി കയ്യിലെടുത്ത ശേഷം അജി എന്നെ നോക്കി ഒന്ന് ചിരിച്ചു,,,, അവന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്കും അവന്റെ കയ്യിലിരിക്കുന്ന കത്തിയിലേക്കും മാറിമാറി നോക്കി,,,,,
അതേസമയം വലത് കയ്യിലിരുന്ന കത്തി ഇടത് കയ്യിലേക്ക് മാറ്റിപ്പിടിച്ച അജി… വീണ്ടും എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ച ശേഷം കത്തിയുടെ മൂർച്ചയുള്ള ഭാഗം വലത് കൈമുട്ടിലേക്ക് ചേർത്ത് പിടിച്ച് ഒറ്റ വലി..
“നിനക്കെന്ത മൈരെ ഭ്രാന്താണൊ.?” അവന്റെ വലത് കൈമുട്ട് അവൻതന്നെ കത്തി വച്ച് മുറിക്കുന്നത് കണ്ടപ്പോൾ ഞാൻ അവനോട് ചോദിച്ചു..
“ഭ്രാന്തല്ലമോനെ ഭദ്ര…. ഇത് സെന്റിമെൻസിന് വേണ്ടിയാണ്”” ഒരു ഗൂഢമായ ചിയോടെ അജി പറഞ്ഞു..
“എന്ത് സെന്റിമെൻസ്.?” ഒന്നും മനസ്സിലാവാതെ ഞാൻ അജിയോട് ചോദിച്ചു..
“അതൊക്കെ ഞാൻ പറയാം ആദ്യം നി ചെന്ന് വണ്ടി എടുക്ക്”” കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫെടുത്ത് മുറിവിൽ ചുറ്റി കെട്ടിക്കൊണ്ട് അജി പറഞ്ഞു..