“പ്രിയയോട് എന്താ പറയേണ്ടതെന്ന് ഞാൻ നിനക്ക് പ്രെത്യേകം പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലൊ.! അല്ലെ.?”” അജി അഭിയോട് ചോദിച്ചു അതിനവൻ ഇല്ല എന്ന് ദയനീയമായി തലയാട്ടി..
📲“ഹലോ അമ്മാവ””
അപ്പഴേക്കും ഫോണിലൂടെ പ്രിയയുടെ കിളിനാദം ചിലമ്പിച്ച് കേട്ടു,,,,,, അതേസമയം ഫോൺ ചെവിയോട് ചേർത്തുപിടിച്ച അഭി..
“പ്രി.. പ്രിയെ ഞാൻ… ഞാൻ.. എന്റെ കയ്യിൽ ഉ… ഉള്ള എ.. എല്ലാ വിഡിയോസും ക.. കളഞ്ഞു..! എന്നെ ഇനി ത.. ത… തല്ലരുതെന്ന് പറ..!”
ഒരു ചെറിയ കരച്ചിലോടെ അഭി അത്രേം പറഞ്ഞ് നിർത്തിയതും അജി അവന്റെ കയ്യിൽനിന്നും ഫോൺ പിടിച്ച് വാങ്ങി..
“മോളെ ഞാൻ ഇറങ്ങിയിട്ട് വിളിക്കാം”
“അമ്മാവ ഇനി അവനെ ഒന്നും ചെ..!” അവൾ എന്തൊ പറഞ്ഞ് തീരുംമുൻപെ അജി ഫോൺ കട്ടാക്കിയ സേഷം വീണ്ടും അവന്റെ മുടിയിൽ അമർത്തി പിടിച്ചു…
“ആഹ്ഹ്”” അജിയുടെ ആ പിടിയിൽ അഭി വേദനകൊണ്ട് സോഫയിൽ ഇരുന്ന് പുളയാൻ തുടങ്ങി..
അജി: ഇനി മേലാൽ നി പ്രിയമോൾടെ കൺവെട്ടത്തുപോലും വന്നുപോകരുത്.! അഥവാ വന്നാൽ..! നിന്നെ അടക്കം ചെയ്യാൻപോലും നിന്റെ ഈ ശരീരം ഞാൻ നിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കില്ല.. കത്തിച്ച് ചാമ്പലാക്കിക്കളയും””
അജി പറഞ്ഞതുകേട്ട് പേടിച്ച് വിറച്ച് മരവിച്ചുപോയ അഭി “വരില്ല” എന്ന് രണ്ട് സൈഡിലേക്കും തലയാട്ടി.,.
അജി തുടർന്നു..
അജി: അതുപോലെ ഈ കാര്യം ഞാനും, നീയും, ഇവനും, നിന്റെ അമ്മയുമല്ലാതെ അഞ്ചാമതൊരാൾ അറിയാൻ ഇടവരരുത്.! മനസ്സിലായൊ”” അവന്റെ മുടിയിൽ നിന്നും പിടിവിട്ടുകൊണ്ട് അജി പറഞ്ഞു..
അതിനും അഭി “ഇല്ല” എന്ന് തലയാട്ടി.