“അപ്പൊ ഇനിയെന്ത.? നമ്മൾ ഇറങ്ങുവല്ലേ.?” അജിയുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു..
“പോകാം.! അതിന് മുൻപ് ചെറിയൊരു പണികൂടി തീർക്കാനുണ്ട്””
ഇനി എന്തുപണി എന്ന ഭാവത്തോടെ ഞാൻ അജിയുടെ മുഖത്തേക്ക് നോക്കി,,, അതേസമയം സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ അജി അഭിയുടെ അടുത്തേക്ക് ചെന്നു,,, അജി അടുത്തേക്ക് ചെന്നതും..
“എ..എന്നെ ഇനി ഒന്നും ചെയ്യല്ലെ.! ഞാൻ ചത്തുപോകും”” അവൻ വളരെ ദയനീയമായി അജിയോട് പറഞ്ഞു..
“ഇതൊക്കെ നീതന്നെ വരുത്തി വച്ചതല്ലെ..! പിന്നെ എന്തൊ ഉമ്പനാടാ ഇപ്പൊ കിടന്ന് മോങ്ങുന്നെ.? ഏ!”””
സ്വല്പം ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ അജി അവനോട് പറഞ്ഞു,,,, അതിന് മറുപടിയൊന്നും പറയാതെ അഭി അജിയുടെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..
അത്രേം പറഞ്ഞു നിർത്തിയ അജി പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്ത് ആരുടെയൊ നമ്പറിലേക്ക് ഡയൽ ചെയ്ത സേഷം കാതിലേക്കടിപ്പിച്ചു..
അതേസമയം.. ‘നി ആരേയ ഫോണിൽ വിളിക്കുന്നെ’ എന്ന് അജിയോട് ഞാൻ കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു… അതിനവൻ “ലക്ഷ്മി…. ലക്ഷ്മി” എന്ന് പതിയെ പറഞ്ഞു..
“ഇവനെന്തിന ഈ സമയത്തിപ്പൊ ലക്ഷ്മിയെ വിളിക്കുന്നെ”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു സംശയത്തോടെ ഞാൻ അജിയുടെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..
“ആം ലെച്ചു.. ഇത് ഞാന അജിയ.. പ്രിയ അവിടെ അടുത്തുണ്ടൊ..! മുറിയിൽ ആണോ.? എന്ന ആ ഫോണൊന്ന് അവൾടെ കയ്യിൽ കൊടുത്തെ, പ്രിയമോളോട് ഒരു കാര്യം പറയാന””
അജി ഫോണിലൂടെ പറയുന്നത് കേട്ട് എന്താണ് അവന്റെ ഉദ്ദേശമെന്ന് എനിക്ക് മനസ്സിലായി,,, അതേ സമയം ഫോൺ സ്പീക്കറിലിട്ട അജി അഭിയുടെ അടുത്തേക്ക് ചെന്ന് അവന്റെ മുടിയിൽ കൂട്ടിപ്പിടിച്ച ശേഷം ഫോൺ അവന്റെ കയ്യിൽ കൊടുത്തു..