ബൈക്കിന്റെ സീറ്റിലേക്ക് കയറിയിരുന്ന് കീ ഹോളിലേക്ക് കീ ഇട്ട് തിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു..
അജി: എന്നാ നി എത്രേയുംപെട്ടന്ന് കുമ്പഴ ടൗണിലേക്ക് വാ.. ഒരു ചെറിയ പണിയുണ്ട്.. നമുക്ക് ഗുണമുള്ള വകുപ്പ.!
ഞാൻ: എന്നാ നി അവിടെ നിക്ക് ഞാനൊരു 10 മിനിറ്റിനുള്ളിൽ അങ്ങെത്തും.
അത്രേം പറഞ്ഞ് നിർത്തി ഫോൺ കട്ടാക്കിയസേഷം ഞാൻ നേരെ കുമ്പഴ ടൗണിലേക്ക് പുറപ്പെട്ടു.. ഏറക്കുറെ കുമ്പഴ ടൗൺ അടുക്കാറായപ്പോൾ റോഡ് സൈഡിൽ നിൽക്കുന്ന അജിയെ കണ്ട് ഞാൻ അവന്റെയടുത്ത് വണ്ടി ഒതുക്കി, ഞാൻ വണ്ടി ഒതുക്കിയതും അവൻ ഒന്നും മിണ്ടാതെ പെട്ടന്നുവന്ന് ബൈക്കിന്റെ പിന്നിൽ കയറി..
“നിന്റെ കാർ എന്തിയെ..?”
പുറകിൽ നിന്നും മറ്റ് വാഹനങ്ങൾ വല്ലോം വരുന്നുണ്ടൊ എന്ന് തിരിഞ്ഞ് നോക്കികൊണ്ട് ഞാൻ അവനോട് ചോദിച്ചു..
“അത് വിച്ചു കൊണ്ടുപോയേക്കുവ.! നി വണ്ടി നേരെ വലിയകോണത്തേക്ക് വിട്..!”
എന്റെ ചുമലിൽ തട്ടികൊണ്ട് അവൻ പറഞ്ഞു..
“അവിടെ എന്തുവ..?”
“അതൊക്കെ ഞാൻ പറയാം.! നി വണ്ടി വിട്.!”
“ചിലപ്പൊ പ്രിയേടെ വീട്ടിലേക്കായിരിക്കും” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു..
വലിയകോണം മെയിൻ ജംഗ്ഷൻ അടുക്കുന്നതിന് ഒന്നര കിലോമീറ്റർ മുൻപ് എത്തിയതും.
“ഭദ്ര വണ്ടി അങ്ങോട്ട് പോട്ടെ… അങ്ങോട്ട് പോട്ടെ”
എന്റെ ചുമലിൽ തട്ടികൊണ്ട് റോഡിന്റെ ഇടത് സൈഡിൽ നിന്നും ഉള്ളിലേക്ക് പോകുന്ന ഒരു കോൺക്രീറ്റ് റോഡിലേക്ക് വിരൾ ചുണ്ടികൊണ്ട് അജി പറഞ്ഞു,,,
“പ്രിയേടെ വീട്ടിലേക്ക് നേരെ അല്ലെ പോവണ്ടെ””
അജി ചൂണ്ടി കാട്ടിയ കോൺക്രീറ്റ് റോഡിലേക്ക് വണ്ടി ഓടിച്ച് കയറ്റുന്നതോടൊപ്പം ഞാൻ ചോദിച്ചു..