ചൂണ്ടുവിരൾ തന്റെ ചുണ്ടിലേക്ക് ചേർത്തുവച്ച് ‘ശബ്ധിക്കരുത്” എന്ന് അജി ആഗ്യം കാട്ടി,,, അവൻ പിന്നെ ഒന്നും മിണ്ടിയില്ല, പക്ഷെ അവന്റെ മുഖത്തെ ദേഷ്യം വിട്ടുമാറിയിരുന്നില്ല,,, സ്വല്പംകൂടെ അവന്റെ അടുത്തേക്ക് നീങ്ങിനിന്ന അജി..
“ഇപ്പൊ കണ്ട വീഡിയോസിന്റെ കോപ്പി നി വേറെയെവിടെയോ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രിയ പറഞ്ഞല്ലൊ.? അതെവിടെയ.?”
കൈരണ്ടും മാറിൽ പിണഞ്ഞ് തല ചെരിച്ച് നിന്നുകൊണ്ട് അജി ചോദിച്ചു,,
“ഞാൻ വേറെ എവിടേം വീഡിയൊ ഒളിപ്പിച്ചിട്ടില്ല.! ഫോണിലുള്ളത് മാത്രമെ ഉള്ളു.!”
അജിയുടെ മുഖത്തേക്ക് നോക്കാതെ സ്വല്പം ഗൗരവത്തിൽ അവൻ പറഞ്ഞു, അവന്റെ മുഖത്ത് ആദ്യംകണ്ട ആ ഭയം ഉണ്ടായിരുന്നില്ല.
“വെറുതേ നുണപറയാതെ വേറെ എവിടെയാണ് ആ വീഡിയോ ഒളിപ്പിച്ചേക്കുന്നേന്ന് പറ.! ഞങ്ങൾക്ക് പോയിട്ട് ഒരുപാട് തിരക്കുള്ളത.!”
അവന്റെ ചുമലിൽ പതിയെ തട്ടികൊണ്ട് ഒരു പുഞ്ചിരിയോടെ അജി വീണ്ടും ചോദിച്ചു..! എന്നാൽ,,.. അജിയുടെ ആ പുഞ്ചിരി എന്തിന്റെ മുന്നറിയിപ്പാണെന്ന് മനസ്സിലാക്കാത്ത അഭി..
“തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലെ.! എന്റെ കയ്യിൽ വേറെ വീഡിയോസ് ഇല്ലന്നല്ലെ പ..”
““““ആഹ്ഹ്ഹ്ഹ്ഹ്””””
അവൻ അത് പറഞ്ഞ് തീരുംമുൻപ് അജിയുടെ വലതുകാൽ അവന്റെ നെഞ്ചിൽ പതിച്ചു.. ഒരലർച്ചയോടെ പിന്നിലേക്ക് തെറിച്ചുപോയ അഭി ഭിത്തിയിൽ ചെന്ന് പുറമിടിച്ച് നിലത്തേക്ക് ഊർന്ന് വീണു….
അത് കണ്ട് പേടിച്ചരണ്ടുപോയ ആരതി….
“അയ്യൊ… എന്റെ മോനെ ഒന്നും ചെയ്യല്ലേ.!”
എന്ന് അലറി വിളിച്ചുകൊണ്ട് നിലത്ത് ചുരുണ്ടുകിടക്കുന്ന അഭിയുടെ അടുത്തേക്ക് ഓടിച്ചെന്ന ആരതി.. നിലത്തേക്ക് മുട്ടുകുത്തി ഇരുന്ന സേഷം.. അവന്റെ തല കോരിയെടുത്ത് തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് ഭയവും ദയനീയവും നിറഞ്ഞ ഭാവത്തോടെ അജിയുടെ മുഖത്തേക്ക് നോക്കി..