““നീയപ്പൊ കഴിക്കാൻ നിക്കുന്നില്ലെ.?”’
അജി എന്നോട് ചോദിച്ചു.
“ഇല്ലില്ല ഞാൻ പുറത്തൂന്ന് കഴിച്ചോളാം.! ആം ജോസെ നി ടൗണിൽ എത്തിയൊ.? എത്തിയൊ.! എന്നാ നി അവിടെ നിക്ക് ഒരു പത്തുമിനിറ്റിനുള്ളിൽ ഞാനങ്ങെത്തും.”
അജിയോട് സംസാരിച്ച് നിൽക്കവെ ഫോൺ കണക്റ്റായതും ഫോണിലൂടെ ജോസിനോട് സംസാരിച്ചുകൊണ്ടുതന്നെ ഞാൻ വീടിന് പുറത്തേക്കിറങ്ങി,,, മുറ്റത്തേക്കിറങ്ങിയ ഞാൻ നേരെ എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു,,, ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്ത ഞാൻ നേരെ പ്രക്കാനം ജംഗ്ഷനിലേക്ക് പുറപ്പെട്ടു.
‘ജോസ് എന്ന ജോസഫ് വറീദ്’ എന്റെ നല്ലൊരു സുഹൃത്താണ്, ഒരുമാസം മുൻപ് ജോസിന് ഞാൻ കുറച്ച് ക്യാഷ് പലിശക്ക് കൊടുത്തിരുന്നു, ആ ക്യാഷ് ജോസിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങാൻ വേണ്ടിയാണ് ഞാൻ പ്രക്കാനം ജംഗ്ഷനിലേക്ക് ഇറങ്ങിയത്,,,
ജംഗ്ഷനിൽ എത്തിയ ഞാൻ ജോസിനെ കണ്ട് അവന്റെ കയ്യിൽ നിന്നും കിട്ടാനുള്ള ക്യാഷ് തിരികെ വാങ്ങി സ്വല്പനേരം അവനോട് സംസാരിച്ച് നിന്നശേഷം ഞാൻ നേരെ ജംഗ്ഷനിൽ തന്നെയുള്ള ഒരു ഹോട്ടലിൽ ചായ കുടിക്കാനായി കയറി..
അങ്ങനെ ചായകുടിയും കഴിഞ്ഞ് ഹോട്ടലിൽ നിന്നും പുറത്തേക്കിറങ്ങിയ ഞാൻ നേരെ ബൈക്കിന്റെ അടുത്തേക്ക് നടന്നു,,, ബൈക്കിലേക്ക് കയറാൻ തുടങ്ങിയതും എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു, ഞാൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി..
അജി calling…
ഞാൻ കോൾ അറ്റന്റ് ചെയ്തു..
ഞാൻ: എന്താടാ.
അജി: ഭദ്ര നി ടൗണീന്ന് തിരിച്ചൊ..?
ഞാൻ: ഞാൻ ഇവിടുന്ന് ഇറങ്ങുന്നേയുള്ളു.! എന്താടാ.?