ഞാൻ: ഇവിടെ കിടക്ക് മിസ്സെ.
മിസ്സ് എന്നെ തുറിച്ചു നോക്കി
ഞാൻ: പേടിക്കണ്ട റേപ്പ് ചെയ്യാനൊന്നുമല്ല. ഹി ഹി ഹി
ചിരിച്ച് തീരും മുന്നേ ചെകിട്ടത് ഒരു കൈ പതിച്ചത് ഞാൻ അറിഞ്ഞു. അതിൻ്റെ ചൂട് മാറും മുന്നേ എൻ്റെ നെഞ്ചിലേക്ക് വീണ് കൊണ്ട് മിസ്സ് എന്നെ കെട്ടിപിടിച്ചു . അൽപ്പസമയം കൊണ്ട് എൻ്റെ നെഞ്ചിൽ നനവ് അറിഞ്ഞു.
ഞാൻ: മിസ്സ് കരയുവാണോ..?
അനക്കമില്ല…. ഞാൻ ശക്തിയായി മിസ്സിൻ്റെ എൻ്റെ നെഞ്ചിലെ നിന്ന് അടർത്തിയെടുത്തു. ശരിയാ കരയുവാർന്നു.
ഞാൻ: മിസ്സേ കരയാതെ.. എന്തിനാ വെറുതെ ഇങ്ങനെ
മിസ്സ്: ആദി.. ടാ സോറി . ഇനി ഞാൻ അങ്ങനൊന്നും പറയില്ല.. എന്നോട് നീ പിണങ്ങല്ലേ.. നീ എന്നോട് സംസാരിക്കാതിരുന്നാൽ ഞാൻ ഒറ്റക്കായി പോകുമെടാ എനിക്ക് പേടിയാ.. എനിക് ആരുമില്ലേലും നിന്നെ വേണം. ഞാൻ ഇനി ഒന്നും പറയില്ല സോറി. എന്നോട് ഇനി മിണ്ടാതിരിക്കല്ലേ…സോറി ..സോറി. എന്നോട് നീ പിണങ്ങല്ലേ… എനിക്ക് നി മാ.. മാത്രേ ഉള്ളൂ..
ഏങ്ങി കൊണ്ട് മിസ്സ് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു.
വിഷമവും സങ്കടവും.. അതിനെല്ലാത്തിനും മുകളിൽ എന്തോ വലിയ പേടി ആ മുഖത്ത് പ്രകടമായിക്കൊണ്ടിരുന്നു. ഒരുമാതിരി അബോധാവസ്ഥയിൽ കിടന്ന് പിച്ചുംപെയും പറയുന്ന പോലെ മിസ്സ് പറഞ്ഞത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. മിസ്സിനു വട്ടായോ എന്ന് വരെ എനിക്ക് തോന്നി. സത്യത്തിലും പേടിതോന്നി.
വിറച്ച് കൊണ്ടിരുന്ന മിസ്സിനെ ഞാൻ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു. കൈ കൊണ്ട് കവിളുകൾ ഒക്കെ തുടച്ച് കൊടുത്തു. ഒന്നുകൂടെ ഏങ്ങിക്കൊണ്ട് മിസ്സ് കരച്ചില് നിർത്തി എന്നോട് കൂടുതൽ ഒട്ടിച്ചേർന്നു.
” ജെസ്സീ.. ജെസ്സി.. ” നന്ന മിസ്സിൻ്റെ ദേഹത്ത് തട്ടി വിളിച്ചു. മറുപടിയായി ഒരു നേരിയ മൂളൽ മാത്രം.
ഞാൻ: എനിക് വേദനിച്ചു കേട്ടോ. അടി കൊറച്ച് കടുത്തു പോയി.