. ഒരു വർഷം കഴിഞ്ഞപ്പോൾ ഭദ്രക്കും അ നന്ദനും ഒരു പെൺ കുഞ് ജനിച്ചു മീര എന്നായിരുന്നു അവളുടെ പേര് എങ്കിലും തറവാട്ടിൽ എല്ലാവരും അവളെ ഉണ്ണി മോളെ എന്ന് സ്നേ ഹത്തോടെ വിളിച്ചിരുന്നു ………. ഉണ്ണി മോൾക്ക് ദേവനെ വല്യ ഇഷ്ടം ആയിരുന്നു ഇതിനിടയിൽ ശ്രീധര കുറുപ്പും മരിച്ചതോടെ കുടുംബത്തി ന്റെ ഉത്തരവാദിത്തം മുഴുവനും അനന്തന്റെയും ഭദ്രയുടെയും ചുമലിൽ ആയി ………..
. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭദ്ര മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അറിഞ്ഞു സഹകരിക്കാൻ തുടങ്ങിയതോടെ തറവാട്ടിൽ ഭദ്രക്ക് ഒരു അമ്മയുടെ സ്ഥാനം നേടാൻ കഴിഞ്ഞു ………… വർഷങ്ങൾ കഴിഞ്ഞ്
[Image 58.png]
ദേവൻ ഒഴികെ അനന്തന്റെ മറ്റു സഹോദരങ്ങൾ വിവാഹം കഴിഞ്ഞും ദൂരെ സ്ഥലങ്ങളിൽ ജോലി തേടിയും ബിസിനസ്സ് ചെയ്യാനും ഒക്കെയായി തറവാട്ടിൽ നിന്നും അവരവരുടെ വിഹിതവും വാങ്ങി പോയി ……..
. മറ്റു സഹോദരങ്ങൾ അവർ ആവശ്യപ്പെട്ടത് അനുസരിച്ചു വീതം വച്ച് കൊടുത്ത ശേഷം തറവാടും അതിനോട് ചേർന്ന് ഒരേക്കർ തരിശ് ഭൂമിയും ആയിരുന്നു അന ന്ദന് ബാക്കി ഉണ്ടായിരുന്നത് ……… പത്തു പേര് ഉണ്ടായിരുന്ന ആ വലിയ തറവാട്ടിൽ അവസാനം അവർ നാല് പേർ മാത്രമായി ചുരുങ്ങി …….. അനന്തന് കിട്ടിയ ആ ഒരേക്കർ ഭൂമിയിൽ അനുഭവം വളരെ കുറവ് ആയിരുന്നതിനാൽ മുന്നോട്ടുള്ള ജീവിതം അനന്തന് വളരെ ബുദ്ദിമുട്ടായി ………
. ദൈനം ദിന ചിലവുകൾക്ക് പോലും വളരെ ബുദ്ധിമുട്ട് ആയി തോന്നിയപ്പോൾ ഒരു ദിവസം ഭദ്ര അനന്ദനോട് പറഞ്ഞു ………. അനന്ദേട്ടാ നമുക്ക് ഈ ഭൂമിയുടെ ആധാരം വച്ച് ബാങ്കിൽ നിന്ന് ഒരു ചെറിയ ലോൺ എടുത്ത് അടുത്തുള്ള ടൗണിൽ നമുക്ക് ഒരു പല ചരക്ക് കട തുടങ്ങാം ……….
നമുക്ക് ആകെ ഉള്ളത് ഒരു പെൺ കുഞ്ഞ് ആണ് അവൾക്ക് വേണ്ടി ഇപ്പോഴേ എന്തെങ്കിലും നമ്മൾ കരുതണം ഇല്ലെങ്കിൽ ഭാവിയിൽ അവൾക്ക് ഒരു കാര്യം വരുമ്പോൾ നമ്മൾ ആകെ വിഷമിക്കും ……….